കോഴിക്കോട്: കെട്ടിടത്തിന് ലൈസൻസ് നിഷേധിച്ച ആന്തൂർ നഗരസഭയുടെ നടപടിയിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത് മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമള രാജി വെക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യവസായിയുടേത് സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്ത കൊലയാണ്. അത്തരമൊരു മരണത്തിെൻറ ഉത്തരവാദി ആന്തൂർ നഗരസഭ അധ്യക്ഷ കൂടിയാണെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ സി.പി.എമ്മിനുള്ളിലെ വിഭാഗീയതയുടെ പ്രതിഫലനം കൂടിയാണ് വ്യവസായിയുടെ ആത്മഹത്യ. മുഖ്യമന്ത്രി ലോക കേരളസഭക്ക് നേതൃത്വം നൽകുകയും നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്യുന്ന സംസ്ഥാനത്താണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
ക്രമക്കേടുകളുടെ ഒരു പരമ്പര തന്നെയാണ് ആന്തൂർ നഗരസഭയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നഗരസഭാ പരിധിയിൽ ഉയരുന്ന കെട്ടിടങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. ഏതൊക്കെ നേതാക്കൻമാർക്ക് അവിടെ വ്യാവസായിക സംരംഭമുണ്ടെന്നും അവരുടെ മക്കൾക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങൾ എത്രയുണ്ടെന്നും അന്വേഷണ വിധേയമാക്കണമെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.