തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫിസ് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകാത്ത വില്ലേജ് ഓഫിസറെ സംസ്ഥാന വിവരാവകാശ കമീഷൻ ശിക്ഷിച്ചു. പല തിരക്കുകൾ കാരണവും ഓഫിസിൽനിന്ന് ജീവനക്കാരെ സ്ഥലംമാറ്റി പുതിയ ജീവനക്കാരെ നിയമിച്ച സാഹചര്യത്തിലും സമയബന്ധിതമായി േരഖകൾ നൽകാൻ സാധിച്ചില്ലെന്നായിരുന്നു പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ വാദം. എന്നാൽ അത് അംഗീകരിക്കാൻ വിവരാവകാശ കമീഷൻ തയാറായില്ല. വിവരാവകാശ നിയമത്തിൽ അപേക്ഷകന് മറുപടി നൽകേണ്ട കാലാവധി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് ലംഘിച്ചതിനാൽ 2000 രൂപ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ പിഴയടക്കണമെന്നും കമീഷൻ ഉത്തരവ് നൽകി. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം പിഴ അടച്ചിരിക്കണമെന്നാണ് മുഖ്യവിവരാവകാശ കമീഷണർ വിൻസൻ എം. പോളിെൻറ ഉത്തരവ്. അഡ്വ.ഡി.ബി. ബിനുവാണ് കമീഷന് അപ്പീൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.