കൊച്ചി: കഴിഞ്ഞ ഏഴുമാസത്തിനിടെ സംസ്ഥാനത്ത് കോവിഡും മറ്റു പകർച്ചവ്യാധികളും കവർന്നത് 246 ജീവനുകൾ. മാർച്ച് 27ന് ആദ്യമരണം എറണാകുളത്ത് റിപ്പോർട്ട് ചെയ്ത് ഇതുവരെ 108 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് ആരോഗ്യവകുപ്പിെൻറ കണക്ക്. പനിയും പകർച്ച വ്യാധികളും ബാധിച്ചാണ് 138 മരണം. ഇൗവർഷം അവസാനംവരെയെങ്കിലും കോവിഡിെൻറ രൂക്ഷത സംസ്ഥാനത്ത് നിലനിൽക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കാലവർഷവും വെള്ളപ്പൊക്കവും രൂക്ഷമായതിനാൽ എലിപ്പനിയും ഡെങ്കിപ്പനിയും വയറിളക്ക രോഗങ്ങളും പടരാനിടയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. മിക്ക ജില്ലകളിലും ഡെങ്കിപ്പനി പിടിമുറുക്കിയിട്ടുണ്ട്. ഇതുവരെ 59 പേരാണ് എലിപ്പനി മൂലം മരിച്ചത്. കഴിഞ്ഞവർഷം 57 മരണങ്ങളാണ് എലിപ്പനി മൂലമുണ്ടായത്. തൊട്ടുപിന്നിൽ ഡെങ്കിയാണ്. 30 ആളുകൾ ഡെങ്കി ബാധിച്ചും പകർച്ചപ്പനിമൂലം 26 പേരും മരിച്ചു. ഏഴുമാസത്തിനിടെ ഒൻപത് ലക്ഷത്തോളം പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. ജപ്പാനീസ് എൻസഫലൈറ്റിസ് (ജെ.ഇ) ബാധിച്ച് ഒരാളും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ടുപേരും ഹെപ്പറ്റൈറ്റിസ് ബി പിടിപെട്ട് രണ്ടുപേരും മരിച്ചിട്ടുണ്ട്.
1.85 ലക്ഷത്തോളം പേർ ചർദി- വയറിളക്ക രോഗങ്ങൾക്ക് ചികിത്സതേടി. അതിൽ ഒരുമരണവും സംഭവിച്ചു. മീസിൽസ് അഥവ അഞ്ചാംപനി പിടിപെട്ട് ഒരു മരണവും റിപ്പോർട്ട് ചെയ്തു. അപകടകാരിയല്ലെന്ന് പലപ്പോഴും കരുതുന്ന ചിക്കൻപോക്സും മരണകാരണമാകുന്നുണ്ട്. ഇൗ വർഷം ഇതുവരെ 13447 പേർക്ക് രോഗം ബാധിച്ചതിൽ രണ്ടുപേർ മരിച്ചു. കഴിഞ്ഞ വർഷം 20 പേരാണ് ചിക്കൻപോക്സ് ബാധിച്ച് മരിച്ചത്.
എച്ച് 1 എൻ 1 രോഗബാധയും മരണങ്ങളും കുറഞ്ഞുവെന്നതാണ് ആശ്വാസകരമായിട്ടുള്ളത്. ഇതുവരെ 61 പേർക്കാണ് രോഗം ബാധിച്ചത്. രണ്ട് എച്ച്1 എൻ1 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 853 പേർക്ക് രോഗം ബാധിക്കുകയും അതിൽ 45 പേർ മരിക്കുകയും ചെയ്തു.
രണ്ടുവർഷമായി ചെള്ളുപനിയും കുരങ്ങുപനിയും വടക്കൻ ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെള്ളുപനി ബാധിച്ച് അഞ്ചുപേരും കുരങ്ങുപനി ബാധിച്ച് മൂന്നുപേരും ഇക്കാലയളവിൽ മരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.