കൊച്ചി: ഐ.ടി രംഗത്ത് ശരിയായ ദിശാബോധത്തോടെയാണ് സംസ്ഥാനം നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടവികസനത്തിന്‍െറ ഭാഗമായി ‘ജ്യോതിര്‍മയ’ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാല് ലക്ഷം ചതുരശ്രഅടിയില്‍ പത്തുനിലകളാണ് കെട്ടിട സമുച്ചയത്തിനുള്ളത്. ഇന്‍ഫോപാര്‍ക്കിന്‍െറ ആദ്യഘട്ട പ്രദേശത്ത് 30,000 പേര്‍ ജോലി ചെയ്യുന്നു. എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 50,000 ആയി ഉയരും. രണ്ടാംഘട്ടം പൂര്‍ത്തിയാകുന്നതോടെ 80,000 പേര്‍ക്ക് നേരിട്ടുള്ള തൊഴിലവസരം ഉണ്ടാകും. ജ്യോതിര്‍മയ കെട്ടിടസമുച്ചയത്തില്‍ തന്നെ നാലായിരത്തോളം പേര്‍ക്ക് ജോലിചെയ്യാനാകും.
160 എക്കര്‍ സ്ഥലമാണ് രണ്ടാംഘട്ടത്തില്‍ എറ്റെടുത്ത് വികസിപ്പിക്കുന്നത്. നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ ഇപ്പോള്‍ ഇന്‍ഫോപാര്‍ക്കിന്‍െറ ഭാഗമായുണ്ട്. രണ്ടാംഘട്ടവികസനം പൂര്‍ത്തിയാക്കുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും ആശുപത്രികളും പാര്‍പ്പിടസമുച്ചയങ്ങളുമുള്ള പ്രത്യേക ടൗണ്‍ഷിപ്പായി ഇന്‍ഫോപാര്‍ക്ക് മാറും. നടന്നു പോയി ജോലി ചെയ്യാവുന്ന വാക്ക് ടു വര്‍ക്ക് കാമ്പസുമാകും. രണ്ടാം ഘട്ടം പൂര്‍ണമാകുന്നതോടെ ഒരുലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകും. കോഗ്നിസന്‍റ് ടെക്നോളജി, യു.എസ്.ടി ഗ്ളോബല്‍, മുത്തൂറ്റ്, മീഡിയ സിസ്റ്റം, കൊശമറ്റം, ക്ളേസിസ്, പടിയത്ത്, കാസ്പിയന്‍ എന്നിവയുടെ ഐ.ടി കാമ്പസ് പദ്ധതികള്‍ പൂര്‍ണസജ്ജമാകുന്നതോടെ 3000 കോടിയുടെ നിക്ഷേപം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.