കൊച്ചി: നഗരത്തിെല ഫ്ലാറ്റിെൻറ ആറാം നിലയിൽനിന്ന് വീണ വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശിനി രാജകുമാരി(55)യാണ് മരിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ഇവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്നു.
ഈ മാസം 5ന് രാവിലെ എട്ടിനാണ് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് ഇവർ വീണത്. ആറാം നിലയുടെ ബാൽക്കണിയിൽ നിന്ന് സാരി കൂട്ടിക്കെട്ടി പുറത്തേക്കിട്ട് ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായെന്നാണ് പൊലീസിെൻറ നിഗമനം. ആദ്യം കുമാരിയുടെ ഭർത്താവിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ, ഫ്ലാറ്റ് ഉടമയായ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, വിശദമായ അന്വേഷണത്തിൽ അസ്വാഭാവിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ആത്മഹത്യശ്രമമാണ് ഇവരുടേതെന്നുമാണ് പൊലീസ് പറയുന്നത്.
ഇതിനിടെ, മോഷ്ടിച്ച പണവുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിെടയാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.