കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിങ്ങ് ഏപ്രിൽ 26 വെള്ളിയാഴ്ച നിശ്ചയിച്ചത് മനഃപൂർവമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ. വോട്ടർമാർക്കും പോളിങ് ഉദ്യോഗസ്ഥർക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്ന് അറിയാമായിരുന്നിട്ടുമാണ് ആ തീയതി നിശ്ചയിച്ചത്.
പോളിങ് ഡ്യൂട്ടിയിലുള്ള മുസ്ലിംകൾക്ക് ജൂമുഅ നിർവഹിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല മുസ്ലിം വോട്ടർമാർക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും. ഒന്നര മണിക്കൂറോളം ബൂത്തിൽനിന്ന് മാറിനിൽക്കേണ്ടിവരുമ്പോൾ പോളിങ് ശതമാനം വലിയ തോതിൽ കുറയാൻ സാധ്യതയുണ്ട്.
ഏപ്രിൽ 26ലെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് കാസിം ഇരിക്കൂർ പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.