കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ തുറക്കാത്തതിനെയും മദ്യഷാപ്പുകൾ തുറന്നതിനെയും താരതമ്യം ചെയ്യുന്നത് ഭക്തരെ അവഹേളിക്കലാണെന്ന് ഐ.എൻ.എൽ.
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ വിശ്വാസികൾക്ക് തുറന്നുകൊടുക്കാൻ സമയമായിട്ടില്ല എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് വിലക്ക് തുടരുന്നത്. ബിവറേജസ് കോർപ്പറേഷെൻറ ഔട്ട്ലെറ്റുകൾക്ക് മുമ്പിൽ ക്യൂ നീളുകയാണെന്നും പള്ളികളും ക്ഷേത്രങ്ങളും തുറന്നുകൊടുക്കാതിരിക്കുന്നത് സർക്കാരിെൻറ മതവിരുദ്ധ നിലപാടിെൻറ ഭാഗമാണെന്നുമുള്ള ദുഷ്പ്രചാരണം തീർത്തും ദുഷ്ടലാക്കോടെയുള്ളതും ഭക്തജനങ്ങളെ അപമാനിക്കലുമാണെന്ന് ഐ.എൻ.എൽ ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.
മക്കയിലെയും വത്തിക്കാനിലെയും ആരാധനാലയങ്ങൾ വരെ കോവിഡ് വ്യാപനം കാരണം പൂർണമായും പൂട്ടിയിടേണ്ടി വന്നു. കഴിഞ്ഞ വർഷത്തേത് പോലെ ഇക്കൊല്ലവും ഹജ്ജ് പ്രതീകാത്മകമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീഷണി തുടരുകയാണ്. സാമാന്യജനത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിന് പകരം മത, രാഷ്ട്രീയ നേതൃത്വം ദുഷ്പ്രചാരണവുമായി രംഗത്തുവരുന്നത് വിഷയം വർഗീയവത്കരിച്ച് മുതലെടുപ്പ് നടത്താനാനേ ഉപകരിക്കൂവെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.