കേരളത്തോടുള്ള ചിറ്റമ്മ നയം: 29ന് ജി.എസ്.ടി ഓഫിസിന് മുന്നിൽ ഐ.എൻ.എൽ ധർണ

കോഴിക്കോട്: കേന്ദ്ര ബജറ്റിൽ കേരളത്തെ പൂർണമായി അവഗണിക്കുകയും വികസന പദ്ധതികൾക്ക് അനുമതി നിഷേധിക്കുകയും ചെയ്ത മോദി സർക്കാരിന്റെ ചിറ്റമ്മ നയത്തിനെതിരെ ഐ.എൻ.എൽ സമരത്തിന്. അതിന്റെ ഭാഗമായി ജൂലൈ 29ന് കോഴിക്കോട് ജി.എസ്.ടി ആസ്ഥാനത്തിന് മുന്നിൽ പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ ധർണ നടത്തും. പിന്നീട് ജില്ല മണ്ഡലം തലങ്ങളിലും സമരപരിപാടികളുമായി മുന്നോട്ടു പോകും.

ആഗോള ജീവിത നിലവാരത്തിൽ രാജ്യത്ത് ഏറെ മുന്നിട്ടു നിൽക്കുന്ന കേരളത്തോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് സംസ്ഥാനത്തെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളിലൊന്നാണ്. കേരളം വളരരുത് എന്ന ദുഷ്ട മനസ്സാണ് നാം സമർപ്പിച്ച പദ്ധതികൾ ഒന്നാകെ ചവറ്റുകൊട്ടയിൽ എറിയാൻ ഇവരെ പ്രേരിപ്പിക്കുന്നത്. ഇതിനെതിരെ പോരാടാൻ യു.ഡി.എഫും മുന്നോട്ടു വരണം.

ആന്ധ്രക്കും ബിഹാറിനും വാരിക്കോരി നൽകി കസേര ഉറപ്പിക്കാൻ വെമ്പൽ കൊള്ളുന്ന മോദി സർക്കാരിനെ ദേശീയ ഖജനാവ് നീതിപൂർവം കൈകാര്യം ചെയ്യേണ്ടത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ ക്രമത്തിലാണെന്ന് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - INL dharna in front of GST office on 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.