ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് നിരപരാധിയായ യുവാവിനു ക്രൂരമർദ്ദനം

കൊട്ടിയം: ബൈക്ക് മോഷ്ടാവാണെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം പൊലീസിനെ ഏൽപ്പിച്ചു. നിരപരാധിയാണെന്ന് കണ്ടതോടെ ഇയാളെ വിട്ടയച്ചു. മർദിച്ചവർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

മൈലാപ്പൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഷംനാദിനെ (21) ആണ് മോഷ്ടാവെന്ന് മുദ്രകുത്തി ഒരു സംഘം ക്രൂരമായി മർദിച്ച ശേഷം പൊലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ 24ന് ഉച്ചക്ക് രണ്ടരയോടെ മൈലക്കാട്-കണ്ണനല്ലുർ റോഡിലായിരുന്നു സംഭവം. കുതിര പരിശീലനക്കാരനായ ഷംനാദ് ചാത്തന്നൂരിൽ നിന്ന് മൈലക്കാട് എത്തിയ ശേഷം അതുവഴി വന്ന ഒരു ബൈക്കിന് കൈ കാണിച്ച് അതിൽ കയറി വീട്ടിലേക്ക് പോകും വഴിയാണ് മർദ്ദനം.

ഷംനാദ് കയറിയ ബൈക്ക് പാരിപ്പള്ളിയിലുളള ഒരു വർക് ഷോപ്പിൽ നിന്ന് മോഷണം പോയതായിരുന്നു. ഈ ബൈക്കിെൻറ ഉടമ കാറിൽ പോകവെ മോഷണം പോയ ബൈക്ക് തഴുത്തല റോഡിലൂടെ പോകുന്നത് കണ്ടു. തുടർന്ന് ബൈക്ക് പിന്തുടർന്ന് പിടികൂടുകയും ഷംനാദിനെ ക്രൂരമായി മർദിക്കുകയും പൊലീസിനെ ഏൽപ്പിക്കുകയുമായിരുന്നു.

താൻ നിരപരാധിയാണെന്നും മോഷ്ടിച്ച ബൈക്കാണെന്ന് അറിയാതെയാണ് ബൈക്കിൽ കയറിയതെന്നും പറഞ്ഞിട്ടും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ഷംനാദ് പറയുന്നു. പാരിപ്പള്ളി പൊലീസാണ് ഇയാളെ നിരപരാധിയെന്നു കണ്ടു വിട്ടയച്ചത്.

Tags:    
News Summary - Innocent young man brutally beaten for allegedly stealing bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.