കൊച്ചി: പൊലീസ് ആപ്ലിക്കേഷനുകളുടെ യൂസർ നെയിമും പാസ് വേഡും ചോർത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെ കമ്പൂട്ടറിൽനിന്നാണ് ഹാക്കിങ് നടന്നത്. കഴിഞ്ഞ മാസം ആദ്യം നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് വെളിച്ചത്തായത്. ഇതേതുടർന്നാണ് പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നോർത്ത് പൊലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുന്നതായി എസ്.എച്ച്.ഒ പറഞ്ഞു. ഐ.ടി ആക്ടിലെ 43, 66 വകുപ്പുകളനുസരിച്ചാണ് കേസ്.
സി.എം.ഒ പോർട്ടൽ, ക്രൈം ഡ്രൈവ്, ഐ ആപ്സ്, പോൽ ആപ്, പൊലീസ് സ്റ്റേഷൻ വെബ്സൈറ്റ്, സ്പാർക്ക് തുടങ്ങിയവയുടെ യൂസർ നെയിം, പാസ്വേഡ്, ഇ-മെയിൽ വിലാസം എന്നിവ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഹാക്കിങ്ങിനു ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.