പാലക്കാട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡിന്‍െറ പാലക്കാട് യൂനിറ്റ് സംസ്ഥാന സര്‍ക്കാറിന് കൈമാറുന്നത് സംബന്ധിച്ച നിര്‍ണായക യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ഘനവ്യവസായ ജോയന്‍റ് സെക്രട്ടറി വിശ്വജിത്ത് സഹായ്, ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ് സി.എം.ഡി എം.പി. ഈശ്വര്‍ എന്നിവര്‍ ഉച്ചക്ക് രണ്ടിന് നടക്കുന്ന ചര്‍ച്ചയില്‍ സംബന്ധിക്കും.
വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍, സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് എന്നിവരുമായും പാലക്കാട് യൂനിറ്റിലെ യൂനിയന്‍ നേതാക്കളുമായും കേന്ദ്ര സംഘം കൂട്ടിക്കാഴ്ച നടത്തും. കഴിഞ്ഞ നവംബര്‍ 30ന് ചേര്‍ന്ന കേന്ദ്ര കാബിനറ്റ് യോഗമാണ് ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡിന്‍െറ നഷ്ടത്തിലുള്ള രാജസ്ഥാന്‍ കോട്ടയിലെ യൂനിറ്റ് അടച്ചുപൂട്ടാനും പാലക്കാട് യൂനിറ്റ് കേരള സര്‍ക്കാറിന് കൈമാറാനുമുള്ള സുപ്രധാന തീരുമാനമെടുത്തത്.
പാലക്കാട് യൂനിറ്റിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം, കുടിശ്ശിക എന്നിവയടക്കം സര്‍വിസ് കാര്യങ്ങളിലുള്ള സാമ്പത്തിക ബാധ്യത ആരു വഹിക്കുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. 1997ലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട കുടിശ്ശിക, 2007ലെ ശമ്പള പരിഷ്കരണം, 2013നുശേഷം വിരമിച്ചവര്‍ക്കുള്ള പി.എഫ്, ഗ്രാറ്റ്വിവിറ്റി എന്നിവയാണ് ലഭിക്കാനുള്ളത്. ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ചയില്‍ യൂനിയന്‍ നേതാക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.