തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈൽ മോഷണക്കുറ്റം ചുമത്തി പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത നടുറോഡില്‍ അപമാനിച്ച എട്ടു വയസ്സുകാരിക്ക് നീതി തേടി സെക്രേട്ടറിയറ്റിന് മുന്നിൽ മാതാവിെൻറ ഉപവാസസമരം. ഏകദിന ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും എത്തി. ഒരുമാസം മുമ്പാണ് പിതാവിനൊപ്പം റോഡിലെത്തിയ ബാലികയെ മൊബൈല്‍ ഫോൺ മോഷ്ടിച്ചതായി ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ചത്.
െഎ.എസ്.ആർ.ഒയിലേക്ക് വലിയ ഉപകരണവുമായി വന്ന വാഹനം കാണാനാണ് ആറ്റിങ്ങൽ മൂന്നുമുക്കിന് സമീപം താമസിക്കുന്ന പിതാവും മകളും റോഡുവക്കിൽ നിന്നത്. സമീപം പാർക്ക് ചെയ്ത പൊലീസ് ജീപ്പിലെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇരുവരെയും നാട്ടുകാർക്ക് മുന്നിൽ പൊലീസ് അപമാനിച്ചത്. മൊബൈൽ ഫോണ്‍ പിന്നീട് പൊലീസ് ജീപ്പില്നിന്നുതന്നെ ലഭിച്ചിരുന്നു.
കുറ്റക്കാരിയെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥ എം.ആർ. രജിതയെ നല്ലനടപ്പ് പരിശീലനത്തിന് 15 ദിവസത്തേക്ക് കൊല്ലം സിറ്റിയിലേക്ക് സ്ഥലംമാറ്റിയെങ്കിലും മറ്റ് നടപടി ഉണ്ടായില്ല. പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ മാതാവ് ഉപവാസം നടത്തിയത്. ഡോ.ജെ. ദേവിക ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.