തിരുവനന്തപുരം: ദേശീയപതാകയെ അപമാനിച്ചതിന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ അടക്കം 10പേർക്കെതിരെ കേസെടുത്തു. ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് ബുധനാഴ്ച ആം ആദ്മി പാർട്ടി നടത്തിയ മാർച്ചിലാണ് ദേശീയ പതാകയെ അവഹേളിച്ചത്.
കിഴക്കേകോട്ടയിൽനിന്ന് അരിസ്റ്റോ ജങ്ഷനിലേക്ക് പ്രകടനമായി എത്തിയ പ്രവർത്തകർ ദേശീയപതാക റോഡിലിട്ട് ചവിട്ടിയതായി തമ്പാനൂർ പൊലീസിന്‍റെ എഫ്.ഐ.ആറിൽ പറയുന്നു. ഇതിന് പുറമെ ഗതാഗത തടസ്സം സൃഷ്ടിക്കൽ, അനധികൃതമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾക്കും കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.