കോട്ടയം: സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ ചേർക്കാൻ അപേക്ഷയുമായി തൊഴിൽ വകുപ്പ് പിന്നാലെ നടന്നിട്ടും മുഖംതിരിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ. സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുെട കണക്കെടുപ്പുകൂടി ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് ആവിഷ്കരിച്ച സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽനിന്ന് ഒാടിയൊളിക്കുകയാണ് മറുനാടൻ തൊഴിലാളികൾ.
10 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യമിട്ട് ഡിസംബറിൽ തൊഴിൽ വകുപ്പ് ആവിഷ്കരിച്ച ‘ആവാസ്’ പദ്ധതിയിൽ ഇതുവരെ ചേർന്നത് 2.77 ലക്ഷം തൊഴിലാളികൾ മാത്രം. രണ്ടുമാസത്തിനുള്ളിൽ മുഴുവൻ തൊഴിലാളികളെയും പദ്ധതിയുെട ഭാഗമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, രജിസ്ട്രേഷൻ ആറുമാസം പിന്നിട്ടിട്ടും ലക്ഷ്യമിട്ടതിെൻറ പകുതിപോലും പങ്കാളിത്തമായിട്ടില്ല.ജോലിക്കിടെയുള്ള അപകടങ്ങൾക്കും മരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ഇതിൽ നിലവിൽ 2,61,080 പുരുഷന്മാരും 15,815 സ്ത്രീകളും 66 ട്രാൻസ്ജൻഡേഴ്സുമാണുള്ളത്.
ഇതിൽ കൂടുതൽ പേർ ബംഗാളിൽനിന്നും കുറവ് അരുണാചൽ പ്രദേശിൽനിന്നുമാണ് (343 പേർ). നേരേത്ത, റെയിൽവേ ടിക്കറ്റുകൾ അടക്കം വിലയിരുത്തി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ വിവരശേഖരണത്തിൽ സംസ്ഥാനത്ത് 20 ലക്ഷത്തോളം ഇതര സംസ്ഥാനക്കാർ ഉണ്ടെന്നായിരുന്നു ഏകദേശകണക്ക്. ഇത് കണക്കിലെടുത്ത് 10 ലക്ഷം പേർ പദ്ധതിയുടെ ഭാഗമാകുേമ്പാൾ ടെൻഡർ ക്ഷണിച്ച് പദ്ധതിക്ക് തുടക്കമിടാനായിരുന്നു തീരുമാനം.
തൊഴിലാളികളോ, തൊഴിലുടമകൾക്കും ബാധ്യത വരാതെ സർക്കാർ മുഴുവൻ പ്രമീയവും ഇൻഷുറൻസ് കമ്പനിക്ക് നൽകാനായിരുന്നു ധാരണ. എന്നാൽ, ഭൂരിഭാഗവും വിട്ടുനിൽക്കുകയാണ്. പദ്ധതിയിൽ ചേരാൻ തിരിച്ചറിയൽ രേഖ നിർബന്ധമാക്കിയതും നിർമാണജോലികളിൽ കുറവുമൂലമുണ്ടായ വൻ കൊഴിഞ്ഞുപോക്കുമാണ് രജിസ്ട്രേഷനിലെ കുറവിന് കാരണമായി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
തൊഴിൽ വകുപ്പ് ഒരോ ജില്ലയിലും കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികളുള്ള സ്ഥലങ്ങളില ക്യാമ്പുകൾ നടത്തിയായിരുന്നു രജിസ്ട്രേഷന് സൗകര്യം ഒരുക്കിയത്. പണിക്ക് മുടക്കം വരാതിരിക്കാൻ ഞായറാഴ്ചയും സൗകര്യം ഒരുക്കി. എന്നിട്ടും കാര്യമായി പ്രതികരണമുണ്ടായില്ല. ഇതോടെ റെയിൽവേ സ്റ്റേഷനുകളിൽ ക്യാമ്പുകൾ ആരംഭിക്കും. എറണാകുളം, ആലുവ സ്റ്റേഷനുകളിൽ ആദ്യഘട്ടത്തിൽ ഇതിന് തുടക്കമിട്ടിട്ടുണ്ട്. ഇതിലൂടെ രജിസ്ട്രേഷൻ അഞ്ച് ലക്ഷത്തിലെത്തിച്ച് ടെൻഡർ ക്ഷണിക്കാനാണ് തീരുമാനം. രജിസ്ട്രേഷൻ കുറഞ്ഞതോടെ പൊലീസിെൻറ സഹായവും തൊഴിൽ വകുപ്പ് േതടി. തുടർന്ന് പൊലീസ് പരിശോധനകളിൽ ‘ആവാസ്’ രജിസ്ട്രേഷൻ രേഖ ആവശ്യപ്പെടാൻ ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.