തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളത്തിൽ ട്രഷറി അക്കൗണ്ടിൽ നിലനിർത്തുന്ന തുകക്ക ് ആറ് ശതമാനം പലിശ നൽകാൻ സർക്കാർ തീരുമാനിച്ചു. ഒാരോ മാസവും ഒന്നുമുതൽ 15ാംതീയതി വ രെയെങ്കിലും നിലനിർത്തിയാലാണ് പലിശ നൽകുന്നത്.
ജൂലൈ മുതൽ മുഴുവൻ സർക്കാർ ജീവനക്കാരുടെയും ശമ്പളം ട്രഷറി അക്കൗണ്ട് വഴിയാക്കുകയാണ്. എംപ്ലോയി-ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട്(ഇ.ടി.എസ്.ബി) ഇതിനായി സജ്ജമാക്കും. ഇൗ അക്കൗണ്ടിൽനിന്ന് ജീവനക്കാരൻ ഉദ്ദേശിക്കുന്ന തുക ഭാഗികമായോ പൂർണമായോ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനാകും.
പരമാവധി തുക ട്രഷറിഅക്കൗണ്ടിൽതന്നെ നിലനിർത്താൻ കൂടി ലക്ഷ്യമിട്ടാണ് സർക്കാറിെൻറ ഉത്തരവ്. എല്ലാ ഇ.ടി.എസ്.ബി അക്കൗണ്ട് ഉടമകൾക്കും ഇൻറർനെറ്റ് ബാങ്കിങ് അനുവദിക്കും. ഒാൺലൈൻ ഇടപാടിനുള്ള പരിധി രണ്ട് ലക്ഷം രൂപയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.