കെ.എം.എം.എൽ ഭൂമി ഏറ്റെടുക്കൽ: 93.45 ലക്ഷം രൂപ അടപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൻറെ (കെ.എം.എം.എൽ) ഭൂമി ഏറ്റെടുക്കലിൽ കുടിശ്ശികയായ 93.45 ലക്ഷം രൂപ അടപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അക്കൗണ്ടന്റ് ജനറൽ (എ.ജി )റിപ്പോർട്ട്. 2022 സെപ്തംബർ 15ലെ സർക്കാർ ഉത്തരവ് പ്രകാരം കെ.എം.എം.എൽ ഖനനത്തിനായി കൊല്ലം ജില്ലയിലെ ഭൂമി ഏറ്റെടുക്കുന്നതിന് മാത്രമായി 11 സ്റ്റാഫുകൾ അടങ്ങുന്ന ഒരു സ്പെഷ്യൽ തഹസിൽദാർ (എൽ.എ) യൂനിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചത്. ഇവരുടെ പ്രവർത്തനത്തിന് ഒരു വർഷത്തേക്ക് അനുമതി നൽകിയത്.

അതിനായി ഈടാക്കുന്ന എല്ലാ സ്ഥാപന ചാർജുകളും ഭൂമി ഏറ്റെടുക്കൽ അതോറിറ്റി നൽകണമെന്നായിരുന്നു വ്യവസ്ഥ. സർക്കാർ നിർദേശപ്രകാരം ചവറ സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ) പാട്ടത്തിനടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. 2023 സെപ്തംബർ 15 മുതൽ ഒരു വർഷത്തേക്ക് സ്പെഷ്യൽ തഹസിൽദാർ (എൽ.എ), കൊല്ലം സ്പെഷ്യൽ തഹസിൽദാർ തുടരുന്നതിന് 2023 ജൂലൈ 10ന് അനുമതി നൽകി.

കുടിശ്ശികയായ സ്ഥാപനച്ചെലവ് ഏറ്റെടുക്കൽ അതോറിറ്റി മൂന്ന് മാസത്തിനകം നൽകുമെന്നായിരുന്നു വ്യവസ്ഥ. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമ്പോൾ ലാൻഡ് റവന്യൂ കമീഷണർ യൂനിറ്റ് അവസാനിപ്പിക്കണമെന്നായിരുന്നും നിർദേശിച്ചു. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശം നൽകി സുതാര്യമായിട്ടാണ് ഭൂമി ഏറ്റെടുക്കേണ്ടത്. കെഎംഎംഎല്ലിൻറെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ജോലിയുടെ സ്ഥാപന ചെലവ് നൽകാൻ അതോറിറ്റി (കെ.എം.എം.എൽ) ബാധ്യസ്ഥനാണ്.

1,35,35,903 രൂപക്ക് സ്ഥാപനം ഒരു പ്രൊപ്പോസൽ സമർപ്പിച്ചു. 2022 സെപ്തംബർ 15 മുതൽ 2023 സെപ്തംബർ 14 വരെയും, 2023 സെപ്തംബർ 15 മുതൽ 2024 സെപ്തംബർ 14 വരെയുള്ള കാലയളവിൽ 1,47,56,455 രൂപയെന്നാണ് കണക്കാക്കിയത്. ബാക്കി തുക 93,45,526 രൂപ കെ.എം.എം.എൽ നാളിതുവരെ അടച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ശേഷിക്കുന്ന സ്ഥാപന ചാർജുകൾ അടക്കാൻ കെ.എം.എംഎ.ൽ മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകണമെന്നാണ് റിപ്പോർട്ട്. കുടിശ്ശികയായ 93.45 ലക്ഷം തുക അടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും എ.ജി റിപ്പോർട്ടിൽ നിർദേശം നൽകി.  

Tags:    
News Summary - KMML land acquisition: Report to take steps to pay 93.45 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.