കോവിഡ്​ രോഗികളുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയ സംഭവത്തിൽ അന്വേഷണം

ആലപ്പുഴ: കോവിഡ്​ രോഗികളുടെ മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയ സംഭവത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിനെതിരായ ആരോപണം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് അന്വേഷിക്കുക. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ്​ ഐ.സി.യുവിൽ രോഗിമരിച്ചത്​ നാലുദിവസത്തിനുശേഷമാണ്​ ബന്ധുക്കളെ ആശുപത്രി അധികൃതർ അറിയിച്ചതെന്നാണ്​ ഏറ്റവും ഒടുവിലത്തെ പരാതി. ഈമാസം ഏഴിന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെങ്ങന്നൂർ പെരിങ്ങാല സ്വദേശി തങ്കപ്പ​െൻറ (55) മരണമാണ്​ വിവാദമായത്​. ഇതേവാർഡിൽ ചികിത്സയിലുണ്ടായിരുന്ന ഭാര്യയെയും മകനെയും അറിയിച്ചിരുന്നില്ല.

കഴിഞ്ഞദിവസം ഹരിപ്പാട്​ റെയിൽവേ സ്​റ്റേഷനുസമീപത്തെ ബഥേൽക്വാ​ട്ടേഴ്​സിൽ വാടകക്ക്​ താമസിക്കുന്ന ദേവദാസി​െൻറ (58) മരണവിവരം രണ്ടുദിവസം കഴിഞ്ഞിട്ടും അറിയിച്ചില്ലെന്ന്​ കുടുംബത്തി​െൻറ പരാതിക്ക്​ പിന്നാലെയാണ്​ പുതിയസംഭവം. 

Tags:    
News Summary - Investigation into late incident to inform relatives of death of Covid patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.