കോട്ടയം: മുൻമന്ത്രി തോമസ് ചാണ്ടിക്കെതിരായ റോഡ് നിർമാണ അഴിമതിക്കേസിലെ വിജിലൻസ് അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് കോട്ടയം വിജിലൻസ് കോടതി. വ്യാഴാഴ്ച കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണം പൂർത്തിയാക്കാൻ നാലുമാസം കൂടി സമയം അനുവദിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ തടസ്സമില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചിരുന്നു. അന്വേഷണ പുരോഗതി എല്ലാ മാസവും അഞ്ചിന് അറിയിക്കണമെന്നും വിജിലൻസ് കോടതി നിർദേശിച്ചു.
മുൻ ആലപ്പുഴ കലക്ടർ പദ്മകുമാറിനെതിരെയുള്ള ഹരജി തുടർവാദത്തിനായി ഈ മാസം 16ലേക്ക് മാറ്റി. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് പരാതിക്കാരനായ സുഭാഷ് എം. തീക്കാടൻ ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴയിലെ ലേക് പാലസ് റിസോട്ടിലേക്ക് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിർമിച്ചെന്ന പരാതിയിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിഞ്ഞ ജനുവരി നാലിനായിരുന്നു വിജിലൻസ് കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.