കൊച്ചി: പുതുവൈപ്പിലെ എൽ.പി.ജി പ്ലാൻറിെൻറ നിർമാണം താൽക്കാലികമായി നിർത്തിവെച്ചതായി ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) എറണാകുളം കലക്ടറെ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ ഇൗ മാസം 21ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് യോഗം വിളിച്ച സാഹചര്യത്തിലാണ് അതുവരെ നിർമാണ ജോലി നിർത്തിവെച്ചത്. െഎ.ഒ.സി തീരുമാനേത്താടെ പ്രക്ഷോഭത്തിനിടയാക്കിയ സാഹചര്യം നിലവിലില്ലാത്തതിനാൽ സമരത്തിൽനിന്ന് പിന്മാറണമെന്ന് കലക്ടർ അഭ്യർഥിച്ചു.
പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷെൻറ എല്‍.പി.ജി ടെര്‍മിനലുമായി ബന്ധപ്പെട്ട ജനകീയ പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ജൂണ്‍ 21ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി പ്രഫ. കെ.വി. തോമസ് എം.പി പറഞ്ഞു. ഹരിത ൈട്രബ്യൂണലിെൻറ അന്തിമവിധി മാനിച്ചും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയിലെ ധാരണക്ക് അനുസൃതമായും കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള അന്തരീക്ഷം ഉണ്ടാകുന്നതുവരെ പ്ലാൻറിെൻറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിെവക്കണമെന്ന് ഇക്കാര്യം അറിയിച്ച പ്രഫ. കെ.വി. തോമസ് എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.