തൃപ്പൂണിത്തുറ: ഇരുമ്പനം ഐ.ഒ.സിയില്‍ ടാങ്കര്‍ ലോറി ഉടമകളും ഡ്രൈവര്‍മാരും തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് ഞായറാഴ്ച രണ്ടാം ദിവസമായതോടെ ഇന്ധന നീക്കം ഭാഗികമായി.
ശനിയാഴ്ച കോഴിക്കോട്ട് മന്ത്രി എ.കെ. ശശീന്ദ്രന്‍െറ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ കോഴിക്കോട് ഫറോക്കിലും ഇരുമ്പനത്തും സമരം തുടരാനാണ് സമരസമിതി തീരുമാനം. ഇരുമ്പനത്ത് 550 ടാങ്കര്‍ ലോറികള്‍ പണിമുടക്കിയതിനാല്‍ ഐ.ഒ.സിയുടെ പമ്പുകളില്‍നിന്ന് ഇന്ധനവിതരണം തിങ്കളാഴ്ചയോടെ നിലക്കാനിടയുണ്ട്. പുതുക്കിയ ടെന്‍ഡര്‍ നടപടികളിലെ അപാകത പരിഹരിക്കുക, ടാങ്കര്‍ ലോറികളില്‍ പുതുതായി സെന്‍സറും ലോക്കിങ്ങും ഘടിപ്പിക്കുന്നതിന്‍െറ ചെലവ് കമ്പനി നല്‍കുകയോ അതല്ളെങ്കില്‍ നടപടി നിര്‍ത്തിവെക്കുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. കഴിഞ്ഞ ആഗസ്റ്റിലും സെപ്റ്റംബറിലും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ.ഒ.സിയില്‍ പണിമുടക്ക് നടത്തിയിരുന്നു. ഈ പണിമുടക്കുകളില്‍ അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതാണ് മൂന്നാമതും പണിമുടക്കിന് കാരണമെന്ന് സമരക്കാര്‍ പറഞ്ഞു.
വിവിധ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം അടിയന്തരമായി എത്തിക്കേണ്ടതിനാല്‍ അങ്ങനെയുള്ള പമ്പുകളില്‍ തിങ്കളാഴ്ച വൈകീട്ടോടെയെങ്കിലും ഇന്ധനം തീരാന്‍ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.