ഐ.ഒ.സി പ്ളാന്‍റ് സമരം  പിന്‍വലിച്ചു

കാക്കനാട്/തൃപ്പൂണിത്തുറ: സുരക്ഷപ്രശ്നം പരിഹിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ഒ.സി ഉദയംപേരൂര്‍ പാചക വാതക ബോട്ടലിങ് പ്ളാന്‍റിലെ തൊഴിലാളി യൂനിയനുകള്‍ ആറുദിവസമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. ബുധനാഴ്ച രാത്രി കലക്ടറുടെ ചേംബറില്‍ നടത്തിയ രണ്ടാംവട്ട ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. പ്ളാന്‍റില്‍ ആദ്യം താല്‍ക്കാലിക ആംബുലന്‍സും തുടര്‍ന്ന് സ്ഥിരം ആംബുലന്‍സ് സര്‍വിസും ഏര്‍പ്പെടുത്തുമെന്ന് കമ്പനി മാനേജ്മെന്‍റ് ഉറപ്പുനല്‍കിയതിനത്തെുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ഉച്ചക്കുശേഷം നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. രാത്രി എട്ടോടെ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായത്. 
 

Tags:    
News Summary - ioc strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.