പാരിപ്പള്ളി: ഐ.ഒ.സി ബോട്ടിലിങ് പ്ലാൻറിലെ ഹാൻഡ്ലിങ്, ഹൗസ്കീപ്പിങ് വിഭാഗങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നൽകാത്തതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചു.
ഒന്നര വർഷത്തെ ശമ്പള കുടിശ്ശികയായ അര കോടിയിലധികം രൂപ കരാറുകാരൻ നൽകാത്തതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച ഉച്ചമുതൽ തൊഴിലാളികൾ സമരം തുടങ്ങിയത്.
ഇതുമൂലം പാചക വാതക വിതരണം നിലച്ചു. ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു സംയുക്ത യൂനിയനാണ് സമരം നടത്തുന്നത്.
കഴിഞ്ഞ ജനുവരി 22ന് സെൻട്രൽ ലേബർ കമീഷണർ ആൻറണി അടിമൈയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ശമ്പളം പരിഷ്കരിച്ചത്. എറണാകുളം സ്വദേശി കുഞ്ഞു മുഹമ്മദാണ് കരാറുകാരൻ.
51, 22000 രൂപയാണ് തൊഴിലാളികൾക്ക് കുടിശ്ശിക നൽകാനുള്ളത്. ശമ്പള കുടിശ്ശിക ഫെബ്രുവരി 28നകം നൽകാമെന്ന ഉറപ്പ് കരാറുകാരൻ ഇതുവരെയും പാലിച്ചില്ലെന്നും പരിഷ്കരിച്ച ശമ്പളത്തിൽ 10000 രൂപയോളം കുറച്ചാണ് ഇപ്പോൾ നൽകുന്നതെന്നും എൽ.പി.ജി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് (ഐ.എൻ.ടി.യു.സി) പാരിപ്പള്ളി വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.