പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരായ അധിക്ഷേപം: സർക്കാർ ഇടപെടണ -െഎ.പി.എസ്​ അസോസിയേഷൻ

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയുമായി ബന്ധപ്പെട്ട പൊലീസ്​ ഉദ്യോഗസ്​ഥർക്കെതിരായ വ്യക്​തിപരമായ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കുമെതിരെ ​െഎ.പി.എസ്​ അസോസിയേഷൻ രംഗത്ത്​. ഇൗ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്​ അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റക്കും നിവേദനം നൽകി. നിയമപരമായി നടപടി കൈക്കൊള്ളുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​.
പൊലീസ്​ ഉദ്യോഗസ്​ഥർക്ക്​ നേരെ ജാതിപരമായും വ്യക്​തിപരമായും നിരന്തരം നടക്കുന്ന അധിക്ഷേപങ്ങളെ ​െഎ.പി.എസ്​ അസോസിയേഷൻ അപലപിച്ചു. മുഖ്യമന്ത്രി അതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ​െഎ.പി.എസ്​ അസോസിയേഷൻ സെക്രട്ടറി പി. പ്രകാശ്​ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - ips association sabarimala issue-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.