തിരുവനന്തപുരം: ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. നോർക്ക വഴി ഇവരുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
17 മലയാളികൾ ഉൾപ്പെെട 23 പേരാണ് കൊറോണ പടർന്നുപിടിക്കുന്ന ഇറാനിൽ കുടുങ്ങി കിടക്കുന്നത്. അവർക്ക് അടിയന്തരമായി ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെയുള്ള എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊഴിയൂർ, വിഴിഞ്ഞം, മര്യനാട് സ്വദേശികളും തമിഴ്നാട് സ്വദേശികളുമാണ് കുടുങ്ങി കിടക്കുന്നത്. നാലുമാസം മുമ്പ് മത്സ്യബന്ധന വിസയിൽ ഇറാനിലേക്ക് പോയ മത്സ്യത്തൊഴിലാളികളാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.