തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ 35 ശാഖകളിൽ ക്രമക്കേട് കണ്ടെത്തിയെന്ന് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ വിജിലൻസ് ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകി. എന്നാൽ, ജില്ലകൾ തിരിച്ചുള്ള കണ്ടെത്തൽ സംബന്ധിച്ച എസ്.പിമാരുടെ വിശദമായ റിപ്പോർട്ട് രണ്ടാഴ്ച കഴിഞ്ഞശേഷമേ ലഭിക്കൂവെന്നാണ് വിജിലൻസ് വൃത്തങ്ങൾ നൽകുന്ന വിവരം. കെ.എസ്.എഫ്.ഇയെ തകർക്കുന്ന കാര്യങ്ങൾ നടക്കുന്നെന്ന നിലയിലാണ് വിജിലൻസിെൻറ കണ്ടെത്തൽ. ഉദ്യോഗസ്ഥരിൽ ചിലർ ക്രമക്കേടുകൾക്ക് ചുക്കാൻ പിടിക്കുന്നെന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്.
ക്രമക്കേടിെൻറ വിശദാംശങ്ങൾ, ആരൊക്കെ കുറ്റക്കാർ, എടുക്കേണ്ട നടപടി, തുടങ്ങിയ കാര്യങ്ങളാണ് അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുക. ഇത് എസ്.പിമാർ മുഖേന ഡയറക്ടറേറ്റിലെത്താൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് വിവരം.
അതിനാൽ 'ഓപറേഷൻ ബച്ചത്തി'െൻറ അവസാന റിപ്പോർട്ട് ആഭ്യന്തരവകുപ്പിലേക്കെത്താനും കൂടുതൽ സമയമെടുക്കുമെന്നാണ് വിവരം.
ഡി.ജി.പി ലോക്നാഥ് ബെഹ്റ, വിജിലൻസ് ഡയറക്ടർ സുദേഷ്കുമാർ എന്നിവരുടെ അറിവോടെയാണ് മിന്നൽ പരിശോധനയെന്നാണ് ലഭിക്കുന്ന വിവരം. കെ.എസ്.എഫ്.ഇ ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനത്ത് 10 ലധികം പരാതികൾ ലഭിച്ചു. അതിെൻറ അടിസ്ഥാനത്തിൽ കൃത്യമായി കാര്യങ്ങൾ പരിശോധിച്ച് ആഭ്യന്തര വകുപ്പിെൻറ അനുമതിയോടെയാണ് അന്വേഷണം നടത്തിയതെന്ന് വിജിലൻസ് വൃത്തങ്ങൾ പറയുന്നു.
അതിനാലാണ് മുഖ്യമന്ത്രിയും വിജിലൻസ് പരിശോധനയെ പിന്തുണച്ചത്. ആ സാഹചര്യത്തിൽ വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകില്ലെന്നും അവർ വിശ്വസിക്കുന്നു.
സർക്കാറിെൻറ നിർദേശാനുസരണമുള്ള വിജിലൻസ് അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ കെ.എസ്.എഫ്.ഇ പരിശോധനയുമായി ബന്ധപ്പെട്ട വിവാദം ഉയർന്നിട്ടുള്ളത്. പ്രതിപക്ഷ നേതാവ് ഉൾെപ്പടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ വിജിലൻസിൽ അഴിച്ചുപണിക്ക് സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.