ദുരിതാശ്വാസ ഫണ്ടിലെ ക്രമക്കേട് : മുൻ തഹസിൽദാർക്ക് 11 വർഷം കഠിന തടവും 1,75,000 രൂപ പിഴയും

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ടിലെ ക്രമക്കേടിൽ മുൻ ഡെച്യൂട്ടി തഹസിൽദാർക്ക് 11 വർഷം കഠിന തടവും 1,75,000 രൂപ പിഴയും ശിക്ഷിച്ചു. നെടുമങ്ങാട് ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്ന സുകുമാരനെയാണ് ശിക്ഷിച്ചത്. എൻക്വയറി കമീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (തിരുവനന്തപുരം ) രാജകുമാര എം.വി ആണ് വിധി പുറപ്പെടുവിച്ചത്.

2001-2002 കാലയളവിൽ വ്യാജ രേഖകൾ ചമച്ച് മഴക്കെടുതിയിൽപ്പെട്ട ദുരിതബാധിതർക്ക് ദുരിതാശ്വാസത്തിനായി അനുവദിച്ച സർക്കാർ ഫണ്ടിൽ ക്രമക്കേട് നടത്തിയ സംഭവത്തിലാണ് അന്വേഷണം നടത്തിയത്. 1,83,300 രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് യൂനിറ്റിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.

മുൻ നെടുമങ്ങാട് ഡെപ്യൂട്ടി തഹസിൽദാർ കെ. സുകുമാരൻ ആയിരുന്ന ഈ കേസിലെ രണ്ടാം പ്രതി. പാങ്ങോട് വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസർ ആയിരുന്ന പ്രസന്നകുമാറായിരുന്നു ഒന്നാം പ്രതി. പ്രസന്നകുമാർ നേരത്തെ മരണപ്പെട്ടു. ഈ കേസിലെ രണ്ടാംപ്രതി സുകുമാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം വിജിലൻസ് യൂനിറ്റിലെ മുൻ ഡി.വൈ.എസ്.പി ശ്രീകുമാരൻ നായർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ചു. ഡി.വൈ.എസ്.പി സുരേഷ് ബാബു, മുൻ പൊലീസ് ഇൻസ്പെക്ടർ ഉജ്വൽ കുമാർ എന്നിവർ അന്വേഷണം നടത്തി. മുൻ ഡി.വൈ,എസ്.പി ആർ. മഹേഷ് കുറ്റപത്രം സമർപ്പിച്ച കേസിൽ വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിത് കുമാർ എൽ.ആർ ഹാജരായി.

Tags:    
News Summary - Irregularity in relief fund: Ex-tehsildar gets 11 years rigorous imprisonment and Rs 1,75,000 fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.