തിരുവനന്തപുരം: ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ തമ്മിലടിയിൽ നേതാക്കളെ പരിഹസിച്ച് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പ്രതിപക്ഷത്തിന് ഗ്രൂപ് തർക്കവും പരസ്പര തർക്കവും മാത്രമാണുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
വമ്പിച്ച ഗൃഹസന്ദർശനം മാത്രമാണ് കോൺഗ്രസിൽ നടക്കുന്നത്, പുതിയ നേതാവ് പഴയ നേതാവിനെകണ്ട് കെട്ടിപ്പിടിക്കുകയാണ്. ഇതാണോ ജനങ്ങൾക്കായുള്ള ഇവരുടെ സേവനമെന്നും വിജയരാഘവൻ ചോദിച്ചു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം നേടി മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പുതുപ്പള്ളിയിലെയും ഹരിപ്പാട്ടെയും വീട്ടിലെത്തി കണ്ടിരുന്നു. ഇതിനെ പരിഹസിക്കുകയായിരുന്നു വിജയരാഘവൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.