തിരുവനന്തപുരം: കോവിഡ് വാക്സിന് വേണ്ട 1300 കോടി രൂപ ഇപ്പോൾ ബജറ്റിൽ വകയിരുത്തിയിട്ടില്ലെന്ന് മന്ത്രി ഡോ. തോമസ് െഎസക്. നിലവിൽ മരുന്നിന് ബജറ്റ് ഹെഡ്ഡിന് കീഴിൽ ഇപ്പോഴത്തെ ട്രഷറി കാഷ് ബാലൻസിൽനിന്ന് അധിക ചെലവ് നടത്താവുന്നതേയുള്ളൂ. പിന്നീട് നിയമസഭ ചേരുമ്പോൾ ഉപധനാഭ്യർഥനയിലൂടെ സഭയുടെ അംഗീകാരം നേടിയാൽ മതിയാകുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ രൊക്കം കാഷ് നൽകി വാങ്ങാനുള്ള പണം സർക്കാറിെൻറ പക്കലുണ്ട്. ട്രഷറിയിൽ മിച്ചം 3000 കോടി രൂപയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്നതിന് സെക്രട്ടറിമാരുടെ കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അധികച്ചെലവിനുള്ള പണം എവിടെനിന്ന് കണ്ടെത്തും എന്ന പ്രശ്നമുണ്ട്. ബജറ്റിെൻറ മൊത്തം ചെലവ് 1.60 ലക്ഷം കോടി രൂപയാണ്. അതിൽ ഏതെങ്കിലും ഇനത്തിൽ പണം കുറവുവരുത്തണം. അല്ലെങ്കിൽ അധിക വരുമാനം കണ്ടെത്തണം. കോവിഡ് കാലത്ത് വരുമാനം കൂടാനല്ല, കുറയാനാണ് പോകുന്നത്. ഇത് തിരിച്ചറിഞ്ഞ ഒരുപാട് സാധാരണക്കാർ ആപത്ഘട്ടത്തിൽ പ്രളയകാലത്തെന്നപോലെ സ്വയംരക്ഷക്ക് സർക്കാറിനോടൊപ്പം ചേർന്നുനിൽക്കാൻ തീരുമാനിച്ചു.
പണം ബജറ്റിൽ വകയിരുത്താതെയാണോ സൗജന്യം പ്രഖ്യാപിച്ചത് എന്ന് ചോദിക്കുന്നുണ്ട്. ബജറ്റിങ് രീതിയെക്കുറിച്ചുള്ള വിവരം കമ്മിയായതുകൊണ്ടുള്ള പ്രശ്നമാണിത്.
പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ടില്ലാതെ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്ന ചെലവുകൾക്ക് പിന്നീട് ഉപധനാഭ്യർഥനയിലൂടെ പണം അനുവദിക്കുകയെന്നതാണ് സർക്കാറിെൻറ ധനവിനിയോഗ രീതിയെന്നും ധനമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.