ഇ​​സ്രായേൽ പ്രധാനമന്ത്രിക്ക് കോവിഡ്; ഇന്ത്യ സന്ദർശനം മാറ്റി

ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി നാഫ്താലി ബെനറ്റിന്റെ ഇന്ത്യ സന്ദർശനം മാറ്റി. ഇന്ത്യയിലെ ഇസ്രായേൽ എംബസി വക്താവ് മുഹമ്മദ് ഹെയ്ബാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ബെനറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സന്ദർശനം മാറ്റിവെക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. കോവിഡ് ബാധിച്ചുവെങ്കിലും ഇസ്രായേൽ പ്രധാനമന്ത്രിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയായതിന് ശേഷമുള്ള നാഫ്താലി ബെനറ്റിന്റെ ആദ്യ സന്ദർശനമാണ് ഈ മാസം നടത്താനിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇസ്രായേൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

വിവിധ മേഖലകളിലെ ഇന്ത്യ-ഇസ്രായേൽ ബന്ധവും യോഗത്തിൽ ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്നു. സമ്പദ്‍വ്യവസ്ഥ, ഗവേഷണം, വികസനം, കൃഷി തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചർച്ചകൾ യോഗത്തിൽ നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ജൂതസമൂഹവുമായി ബെനറ്റ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30ാം വാർഷികത്തിലായിരുന്നു ബെനറ്റിന്റെ സന്ദർശനം നിശ്ചയിച്ചിരുന്നത്.

Tags:    
News Summary - Israel PM Naftali Bennett's India visit postponed as he tests Covid +ve

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.