നിമിഷ പ്രിയയെ കണ്ടിട്ട് 12 വർഷമായി; യമനിലേക്ക് പോകുന്നതിൽ സന്തോഷമെന്ന് അമ്മ പ്രേമകുമാരി

തിരുവനന്തപുരം: മകളെ കണ്ടിട്ട് 12 വർഷമായെന്നും യമനിലേക്ക് പോകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. യമൻ സർക്കാറിനും ആക്ഷൻ കൗൺസിലിനും പ്രേമകുമാരി നന്ദി പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുംബൈയിൽ നിന്നാണ് വിമാനം. യമനിലുണ്ടായിരുന്ന സാമുവൽ ജെറോമാണ് ഒപ്പം വരുന്നത്. യമനിലെത്തിയ ശേഷമുള്ള നടപടികളെ കുറിച്ച് അറി‍യില്ലെന്നും പ്രേമകുമാരി വ്യക്തമാക്കി.

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാനും കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനുമാണ് പ്രേമകുമാരിയുടെ യാത്ര.

യമനിലെ ബിസിനസുകാരൻ സാമുവൽ ജെറോമും ഒപ്പമുണ്ടാകും. യമനിൽ പോകാൻ അനുവാദം തേടി അവർ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തിൽ പോകാൻ അനുവാദം വേണമെന്നായിരുന്നു ആവശ്യം. ഇതു സംബന്ധിച്ച് കോടതി വിദേശകാര്യ മന്ത്രാലയത്തോട് നിലപാട് ആരാഞ്ഞു.

എന്നാൽ, പോകാൻ സഹായം ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്. തുടർന്നാണ് സ്വന്തം ചെലവിൽ പോകാമെന്ന കാര്യം അറിയിച്ചത്.

Tags:    
News Summary - It has been 12 years since I met Nimisha Priya; Amma Premakumari said she was happy to go to Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.