ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരം -കേരള കൗൺസിൽ ഓഫ് ചർച്ചസ്

കോട്ടയം: ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരമാണെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്. പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷി എന്ന് മറ്റൊരു പുരോഹിതനെ വിളിക്കുമ്പോള്‍ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ല എന്ന് മനസ്സിലാക്കാമെന്നും ഡോ. പ്രകാശ് പി. തോമസ് പറഞ്ഞു.

ചക്രവര്‍ത്തി നഗ്‌നനാണെങ്കില്‍ അത് വിളിച്ചു പറയൽ സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ്. അത് ഉള്‍ക്കൊണ്ട് തിരുത്തുന്നതിനുപകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നും ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - It is dangerous for a ruler to become a dictator -Kerala Council of Churches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.