ചെന്നൈ: തമിഴ്നാട്ടിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചതായും ഇത് നിയന്ത്രിക്കേണ്ടത് സർക്കാറിന്‍റെ കടമയാണെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. ചെന്നൈയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് സ്റ്റാലിൻ സർക്കാറിനെതിരെ വിജയ് പരോക്ഷ വിമർശനമുന്നയിച്ചത്. പുതിയ രാഷ്രടീയ പാർട്ടി രൂപവത്കരിച്ച ശേഷമുള്ള നടന്‍റെ ആദ്യ പരിപാടിയായിരുന്നു ഇത്.
യുവതലമുറ മയക്കുമരുന്നിന് കീഴ്പ്പെടുന്നതിൽ ദുഖഃമുണ്ട്. തമിഴ്നാടിന് നല്ല നേതാക്കളെയാണ് ആവശ്യം. നമുക്ക് മികച്ച ഡോക്ടർമാരും എൻജിനീയർമാരും അഭിഭാഷകരും ധാരാളമുണ്ട്. എന്നാൽ തമിഴ് രാഷ്ട്രീയത്തിൽ വിദ്യാഭ്യാസമുള്ള നേതാക്കൾ കുറവാണ്. പഠനത്തിൽ മികവ് തെളിയിച്ചവരും രാഷ്ട്രീയത്തിലിറങ്ങണം.
സമൂഹമാധ്യമങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്. ചില രാഷ്ട്രീയ കക്ഷികൾ തെറ്റായ പ്രചാരണമാണ് നടത്തുന്നത്. ഇതിൽ ശരിയും തെറ്റും മനസിലാക്കാൻ യുവതലമുറക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.