വ്യാജ സർട്ടിഫിക്കറ്റ് കെ.വിദ്യയുടെ ഫോണിലുണ്ടെന്ന് സൂചന; സൈബർ വിദഗ്ദ്ധർ പരിശോധിക്കും

വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലുണ്ടെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണുള്ളത്. ഈ സാഹചര്യത്തിൽ സൈബർ വിദഗ്ദ്ധർ ഉടൻ ഫോൺ പരിശോധിക്കും. മഹാരാജാസ് കോളജിന്റെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്ന് വിദ്യ ആവർത്തിക്കുമ്പോഴും അവരുടെ രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ചില സൂചനകൾ പൊലീസിന് ലഭിച്ചതെന്നറിയുന്നു.

ഫോണിലെ ഫോട്ടോ ഷോപ്പിലൂടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. എന്നാൽ, ഇതെല്ലാം ഫോണിൽ നിന്ന് ഒഴിവാക്കിയതായാണ് കരുതുന്നത്. ഇക്കാര്യത്തിൽ, സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

അതേസമയം പൊലീസ് കസ്റ്റഡിയിലുള്ള വിദ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. കോട്ടത്തറ ആശുപത്രിയിലാണ് വിദ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷണവും വെള്ളവും കൃത്യമായി കഴിക്കാത്തതിനാൽ നിർജലീകരണമുണ്ട്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. നാളെ തന്നെയാണ് ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നത്. 

Tags:    
News Summary - It is indicated that fake certificate is in K.Vidhya's phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.