കോഴിക്കോട് : കൊച്ചി നഗരസഭയുടെ ഓഫിസ് മന്ദിരം 19 വർഷമായിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്.12 കോടി ചെലവ് പ്രതീക്ഷിച്ച് കൊച്ചി നഗരസഭ തുടങ്ങിയ പ്രധാന ഓഫീസ് കെട്ടിടത്തിന്റെ നിർമാണമാണ് പണി പൂർത്തീകരിക്കാതെ കെടുകാര്യസ്ഥതയുടെ സ്മാരകമായി നിലകൊള്ളുന്നത്. ഏകദേശം 30 കോടിയോളം രൂപ ചെലവഴിച്ചിട്ടും നിർമാണം പൂർത്തീകരിച്ചില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം നിർമിക്കുന്നതിനായി 2004 ഇൽ 12.07 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നഗരസഭ എഞ്ചിനീയർ 2005 ലാണ് സാങ്കേതിക അനുമതി നൽകിയത്. 2008 ചെയ്‌ത പ്രവർത്തികൾക്കായി 6.11 കോടി രൂപ നൽകി. അന്നത്തെ അവസ്ഥയിൽ പൂർത്തീകരണത്തിനായി 9.3 കോടി രൂപ ആയിരുന്നു വേണ്ടത്. എന്നാൽ പല കാരണങ്ങളാൽ തുടർ നിർമാണം നടന്നില്ല. 2015 ലെ കത്ത് പ്രകാരം ബാക്കി പ്രവർത്തികൾക്ക് 18.7 കോടി രൂപയോളം ആവശ്യമായി വരുമെന്ന് സർക്കാരിനെ അറിയിച്ചു
2018 ജൂലേ മൂന്നിലെ ഉത്തരവ് പ്രകാരം ബാക്കി പ്രവർത്തികൾക്ക് 24.71 കോടി യൂടെ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി. 14 ാം പാർട്ട് ബില്ല് വരെ 17.70 കോടി രൂപ നൽകുകയും ചെയ്‌തു. അതോടൊപ്പം പ്ലംബിങ്ങിനും സാനിട്ടറി പ്രവർത്തനങ്ങൾക്കുമായി 2.5 കോടി രൂപയും നിലവിൽ ചെലവ് ചെയ്‌തിരുന്നു. ബാക്കിയായ സിവിൽ പ്രവർത്തികൾ തീർക്കുവാൻ 2023 ൽ 9.63 കോടിയുടെ സാങ്കേതിക അനുമതി നൽകി. ഓഡിറ്റ് സംഘം പരിശോധന നടത്തുമ്പോൾ അതിന്റെ ടെൻഡർ നടപടികൾ നടക്കുണ്ടെന്നാണ് അധികൃതർ നൽകിയ മറുപടി.
സംയുക്ത സ്ഥല പരിശോധനയിൽ ഈ കെട്ടിടത്തിന്റെ സ്ട്രക്‌ചർ വർക്കുകൾ മാത്രമാണ് പൂർത്തിയായത്. 2004 ൽ തുടങ്ങിയ പദ്ധതി പ്രവർത്തനങ്ങൾ 19 വർഷം കഴിഞ്ഞും, 12 കോടി രൂപ ചിലവ് പ്രതീക്ഷിച്ച പ്രവർത്തി ഏകദേശം 30 കോടി രൂപയോളം ഇപ്പോൾ തന്നെ ചെലവായിട്ടും പൂർത്തിയാകാതെ കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.