പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് അപഹാസ്യം -റസാഖ് പാലേരി

തിരുവനന്തപുരം: മുതിർന്ന നേതാവായ ഇ.പി. ജയരാജനെയും എൽ.ഡി.എഫ് എം.എൽ.എ ആയ പി.വി. അൻവറിനെയും കൈവിട്ടിട്ടും എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിന് സുരക്ഷാ കവചമൊരുക്കുന്ന പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് അപഹാസ്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി.

തൃശ്ശൂർ പൂരം കലക്കാൻ സംഘ്പരിവാറിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തത് എ.ഡി.ജി.പിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തുവന്നു കഴിഞ്ഞു. നേരത്തെ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഭാഗമായാണ് എ.ഡി.ജി.പി ഇത് ചെയ്തിട്ടുള്ളത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയല്ല നടന്നതെങ്കിൽ എന്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരിൽ നടപടി സ്വീകരിക്കാത്തത് എന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ചോദിച്ചു.

എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ ആവശ്യപ്പെട്ടിട്ട് പോലും തന്‍റെ നിലപാട് മാറ്റാൻ മുഖ്യമന്ത്രി തയാറാകുന്നില്ല. പിണറായി വിജയനെതിരെ ചോദ്യം ഉയർത്താനോ തിരുത്താനോ ഉള്ള കരുത്ത് സി.പി.എം നേതൃത്വത്തിന് നഷ്ടപ്പെട്ടത് കൊണ്ടാണ് ആർ.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ ഇപ്പോഴും ക്രമസമാധാന ചുമതലയിൽ തുടരുന്നത്. ആർ.എസ്.എസ് നിയന്ത്രണത്തിലേക്ക് കേരളത്തിലെ പൊലീസ് സംവിധാനത്തെ എത്തിക്കുന്നതിന് കാരണക്കാരനായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയണമെന്നും അതിന് തയാറായില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - It is ridiculous that Pinarayi Vijayan is still the Chief Minister says welfare party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.