തിരുവനന്തപുരം: ഐ.ടി വകുപ്പിലെ ജോലിക്കായി സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റ് നശിപ്പിക്കപ്പെട്ടതായി സംശയം. സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചില്ല. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും സംശയമുണ്ട്. സ്പേസ് പാര്‍ക്കില്‍ ജോലി നേടുന്നതിന് അടക്കമാണ് സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചത്. കന്‍റോണ്‍മെന്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിനിടയില്‍ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ പ്രതിനിധിയുടെ മൊഴിയും പൊലീസ് ശേഖരിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കർ, സ്വപ്ന, സരിത് എന്നിവരെ ഇന്നും കസ്റ്റംസ് ചോദ്യം ചെയ്യും. യു.എ.ഇ കോൺസുലേറ്റിലെ മുൻ ഡ്രൈവറെയും ഗൺമാനെയും ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഡ്രൈവർ സിദ്ദിഖ്, ഗൺമാൻ ജയഘോഷ് എന്നിവരെയാണ് കൊച്ചിയിലെ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തത്.
ഇതിനിടെ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.