വധശ്രമത്തിന് ഗൂഢാലോചന നടത്തിയത് സുധാകരൻ തന്നെ; അപ്പീൽ നൽകുമെന്ന് ഇ.പി

തിരുവനന്തപുരം: വധശ്രമത്തിന് ഗൂഢാലോചന നടത്തിയത് കെ.സുധാകരൻ തന്നെയാണെന്ന് ഇ.പി ജയരാജൻ. സുധാകരനെ വെറുതെവിട്ട ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകും. പിണറായി വിജയനെയായിരുന്നു അക്രമികൾ ലക്ഷ്യമിട്ടത്. എത്രകാലം കഴിഞ്ഞാലും കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

ഇ.പി ജയരാജൻ വധശ്രമക്കേസിൽ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയിരുന്നു. വധശ്രമ കേസിലെ ഗൂഢാലോചന കുറ്റത്തിന് സുധാകരൻ വിചാരണ നേരിടണമെന്നായിരുന്നു സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈകോടതി സുധാകരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​റും മു​ൻ മ​ന്ത്രി​യു​മാ​യ ജ​യ​രാ​ജ​നെ 1995 ഏ​പ്രി​ൽ 12ന്​ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ്​ കേ​സ്. കു​റ്റ​മു​ക്​​ത​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 2016ലാ​ണ്​ സു​ധാ​ക​ര​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​യ​രാ​ജ​ൻ ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന് പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​​ൾ ആ​ന്ധ്ര​യി​ലെ ഓ​ഗോ​ളി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ലെ വാ​ഷ് ബേ​സി​നി​ൽ മു​ഖം ക​ഴു​കു​ന്ന​തി​നി​ടെ ഒ​ന്നാം പ്ര​തി വി​ക്രം​ചാ​ലി​ൽ ശ​ശി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ കേ​സ്. പേ​ട്ട ദി​നേ​ശ​ൻ, ടി.​പി. രാ​ജീ​വ​ൻ, ബി​ജു എന്നിവരാണ് കേസിലെ പ്രതികൾ.

Tags:    
News Summary - It was Sudhakaran himself who plotted the assassination attempt; EP will file an appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.