ആനക്കൊമ്പ് കേസ്: മോഹൻലാലിന് ഹൈകോടതിയെ സമീപിക്കാനാവുന്നതെങ്ങനെ- ഹൈകോടതി

കൊച്ചി: ആനക്കൊമ്പ് കേസിൽ സർക്കാറിന്‍റെ ഹരജി തള്ളിയതിനെതിരെ പ്രതിയായ നടൻ മോഹൻലാലിന് എങ്ങനെ കോടതിയെ സമീപിക്കാനാവുമെന്ന് ഹൈകോടതി.

നിയമപരമായി ഇത്തരമൊരു ഹരജി നൽകാൻ മോഹൻലാലിന് കഴിയില്ല. അപ്പീലുമായി ഹൈകോടതിയെ സമീപിക്കാൻ സർക്കാറിനേ കഴിയൂവെന്ന് ജസ്റ്റിസ് മേരി ജോസഫ് വ്യക്തമാക്കി.

2011ൽ തേവരയിലെ മോഹൻലാലിന്റെ വസതിയിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ടു ജോഡി ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹരജിയാണ് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജൂൺ ഒമ്പതിന് തള്ളിയത്. ഇതിനെതിര മോഹൻലാൽ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

വനം വകുപ്പ് അധികൃതർ കേസെടുക്കുമ്പോൾ മോഹൻലാലിന് ഓണർഷിപ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് ഹൈകോടതി വാക്കാൽ പറഞ്ഞു. മാത്രമല്ല, ഓണർഷിപ് സർട്ടിഫിക്കറ്റിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന പൊതുതാൽപര്യ ഹരജി ഹൈകോടതിയിലുണ്ട്.

വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ടെങ്കിലും അപ്പീൽ ഹരജിയിൽ ഈ ആവശ്യം പരിഗണിക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. വിശദമായ വാദത്തിനായി ഹരജി ഓണം അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Ivory case: HC asks Mohanlal to appear before lower court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.