കൊച്ചി: കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മൂന്ന് ലക്ഷം പട്ടയങ്ങള്‍ നല്‍കിയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കൊച്ചി മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 2016ല്‍ അധികാരത്തില്‍ വന്നതിന് ശേഷം നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇടതുപക്ഷ സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്.
ദാരിദ്ര്യ നിർമാര്‍ജനത്തിനായി അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കര്‍ഷക കടാശ്വാസ കമ്മീഷന്‍ രൂപീകരിച്ച ഏക സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ മേഖലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. ഹൈടെക് വിദ്യാലയങ്ങളും സ്മാര്‍ട് ക്ലാസ്സ് റൂമുകളും വന്നതോടെ 10.5 ലക്ഷം കുട്ടികളാണ് ഏഴ് വര്‍ഷം കൊണ്ട് പൊതു വിദ്യാലയങ്ങളില്‍ എത്തിയത്. കോവിഡ് കാലത്ത് ആദ്യമായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയ സംസ്ഥാനവും കേരളമാണ്.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ മേഖലയും വികസന പാതയിലാണ്. ബിഎംബിസി നിലവാരത്തിലുള്ള റോഡുകള്‍, ഉന്നത നിലവാരത്തിലുള്ള പാലങ്ങള്‍, ആധുനിക സജ്ജീകരണങ്ങളോടെ ആശുപത്രികള്‍ എന്നിവ യാഥാര്‍ഥ്യമായി. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്ന് 1600 രൂപയായി ഉയര്‍ത്തി. കൂടാതെ രാജ്യത്തിന് തന്നെ മാതൃകയായി കുടുംബശ്രീ പ്രസ്ഥാനത്തെ വിപുലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭ ജനങ്ങളിലേക്കെത്തുന്ന നവകേരള സദസുകളില്‍ വമ്പിച്ച ജനാവലിയാണ് എത്തുന്നത്. സ്ത്രീ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനും ജനാഭിപ്രായം അറിയാനുമായാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്നും ഇതുവഴി നവകേരളം സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.