കൊല്ലം: മന്ത്രിയും ബന്ധുക്കളും ജില്ലകലക്ടറും ബി.ഡി.ഒമാരും നടത്തിയ അമേരിക്കൻ യാത്ര വിവാദമാകുന്നു. സ്വന്തം മണ്ഡലമായ കുണ്ടറയിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മുൻകൈയെടുത്ത് നടപ്പാക്കുന്ന ‘ഇടം’പദ്ധതിയുടെ പേരിൽ നടത്തിയ വിദേശയാത്രയാണ് വിവാദത്തിലായത്. ഇടം പദ്ധതിയുടെ പേരിൽ സ്കൂൾ കുട്ടികളിൽ നിന്ന് രസീത് നൽകാതെ പണപ്പിരിവ് നടത്തിയതിന് വിജിലൻസിൽ കേസ് നിലനിൽക്കുേമ്പാഴാണ് പുതിയ വിവാദം. പദ്ധതി െഎക്യരാഷ്ട്രസംഘടനയിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചെന്ന പേരിലായിരുന്നു യാത്ര.
യാത്രയുടെ വിവരം വാർത്തസമ്മേളനത്തിൽ മന്ത്രി വിശദീകരിച്ചിരുന്നു. യാത്രക്ക് പൊതുഖജനാവിൽനിന്ന് രണ്ട് കോടിയിലധികം രൂപ ചെലവായതായാണ് അണിയറ സംസാരം. എന്നാൽ, വിവരാവകാശ നിയമപ്രകാരം തിരക്കിയപ്പോൾ ബന്ധപ്പെട്ടവർ മറുപടി നൽകുന്നില്ല. ടി.കെ.എം എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ വികസിപ്പിച്ചെടുത്ത ‘ലോ കോസ്റ്റിങ് ഹൗസിങ് പ്രോജക്ട്’ ആണ് സ്വന്തം മണ്ഡലത്തിൽ മന്ത്രി അവതരിപ്പിച്ചത്.
വിദ്യാർഥികൾ ഇൗ പദ്ധതി െഎക്യരാഷ്ട്രസംഘടനക്ക് കീഴിൽ പ്രവർത്തിക്കുന്ന യു.എൻ.എ.െഎ ഭാരവാഹികൾക്ക് സമർപ്പിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ െഎക്യരാഷ്ട്രസംഘടനയിൽ അവതരിപ്പിക്കാൻ കോളജിന് അനുമതി ലഭിക്കുകയും വിദ്യാർഥികൾ പെങ്കടുക്കുകയും ചെയ്തു. െഎക്യരാഷ്ട്രസംഘടനയിൽ പദ്ധതി അവതരിപ്പിക്കാൻ വിദ്യാർഥികൾക്ക് ലഭിച്ച അവസരം, ഇടം പദ്ധതിക്ക് ലഭിച്ച പുരസ്കാരമായി മന്ത്രിയും കലക്ടറും ചേർന്ന് വളച്ചൊടിച്ചെന്നും ആക്ഷേപമുണ്ട്. അമേരിക്കൻയാത്രയിൽ വിദ്യാഭ്യാസവകുപ്പിൽ നിന്ന് ആരും പെങ്കടുത്തിട്ടില്ല.
ഇടം പദ്ധതിയുമായി സഹകരിക്കുന്ന ഒരു കരാറിലും ഒപ്പുെവച്ചിട്ടില്ലെന്നും ലോ കോസ്റ്റിങ് ഹൗസിങ് പ്രോജക്ട് പദ്ധതിക്ക് പുരസ്കാരം കിട്ടിയിട്ടില്ലെന്നും ടി.കെ.എം കോളജിൽ നിന്ന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാണ്. ആറ് വിദ്യാർഥികളുടെയും അധ്യാപകെൻറയും യാത്രക്കുള്ള ചെലവ് സ്വയമാണ് വഹിച്ചിട്ടുള്ളതെന്നും രേഖയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഏപ്രിലിൽ മന്ത്രിയും കുടുംബാംഗങ്ങളും കലക്ടറും ബി.ഡി.ഒമാരുടെ പൊതുഖജനാവിലെ പണം ഉപയോഗിച്ച് ഉല്ലാസയാത്രയാണ് നടത്തിയതെന്ന് ആരോപിച്ച് കെ.എസ്.യു രംഗത്തെത്തി.
പിരിച്ചെടുത്ത ലക്ഷങ്ങൾ സർക്കാർ അക്കൗണ്ടിൽ നിക്ഷേപിക്കാനാവാതെ കുണ്ടറ എ.ഇ.ഒ ഒാഫിസിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്കൂൾകുട്ടികളിൽ നിന്ന് പണം പിരിച്ച വാർത്ത അധികൃതർ നിഷേധിക്കുേമ്പാഴും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുെട നിർദേശപ്രകാരമാണ് പണപ്പിരിവ് നടത്തിയതെന്ന് വിവിധ സ്വകാര്യസ്കൂളുകളിൽ നിന്ന് ലഭിച്ച വിവരാവകാശരേഖയിൽ നിന്ന് വ്യക്തമാണ്. അതേസമയം, പുതിയ തലമുറയിലെ സാേങ്കതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിൽ അസൂയ പൂണ്ടവരാണ് വിവാദത്തിന് പിന്നിലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.