കൊച്ചി: താൻ സർവിസിൽനിന്ന് സ്വയം വിരമിച്ചതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഡി. ജി.പി ജേക്കബ് തോമസ് നൽകിയ ഹരജിയിൽ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) കേ ന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി. ഏപ്രിൽ ഒന്നുമുതൽ സ്വയം വിരമിക്കൽ പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 20ന് അപേക്ഷ നൽകിയിരുന്നെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തിൽ ഓൾ ഇന്ത്യ സർവിസ് ചട്ടപ്രകാരം സ്വയം വിരമിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
2017 ഡിസംബർ 19 മുതൽ അകാരണമായി സസ്പെൻഷനിൽ തുടരുന്നതാണ് ഇത്തരമൊരു തീരുമാനം എടുക്കാൻ കാരണമെന്നും പൊതുസേവനം നടത്താതെ ഖജനാവിൽനിന്ന് പണം കൈപ്പറ്റുന്നത് അധാർമികവും അനുചിതവുമാണെന്ന് വിശ്വസിക്കുന്നുവെന്നും ഹരജിയിൽ പറയുന്നു. ജേക്കബ് തോമസിെൻറ സസ്പെൻഷൻ റദ്ദാക്കി സർവിസിൽ തിരികെയെടുക്കാൻ ട്രൈബ്യൂണൽ ജൂലൈ 29ന് ഉത്തരവിട്ടിരുന്നു. ഉത്തരവിെൻറ പകർപ്പ് അന്നുതന്നെ സർക്കാറിന് മെയിലിൽ അയച്ചുനൽകിയെങ്കിലും ഇതുവരെ നിയമനം നൽകുകയോ ട്രൈബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുകയോ ചെയ്തിട്ടില്ല. സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ജോലിയോട് നീതിപുലർത്താനാവില്ലെന്ന് ഉറപ്പുള്ളതിനാൽ നിലവിലെ സർക്കാറിനൊപ്പം പ്രവർത്തിക്കാൻ താൽപര്യമില്ലാത്തതിനാലാണ് സ്വയം വിരമിക്കുന്നതെന്നും ഹരജിയിൽ പറയുന്നു. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിച്ച് ക്രമപ്പെടുത്തണം, പെൻഷൻ ആനുകൂല്യം വൈകാതെ ലഭ്യമാക്കണം, തുടങ്ങിയ നിർദേശങ്ങൾ സർക്കാറിന് നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.