തിരുവനന്തപുരം: തനിക്കെതിരെ അച്ചടക്ക വാളോങ്ങിയ സർക്കാർ നീക്കത്തിൽ നിലപാട് കടുപ്പിച്ച് ഡി.ജി.പി ജേക്കബ് തോമസ്. അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരായില്ല. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് സമിതി അധ്യക്ഷെൻറ ഒാഫിസിൽ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരായില്ല. സർക്കാറിെൻറ അനുമതിയില്ലാതെ പുസ്തകമെഴുതിയതിന് നൽകിയ രണ്ടാമത്തെ കുറ്റപത്രത്തിനും ജേക്കബ് തോമസ് ഇതുവരെ മറുപടി നൽകിയിട്ടില്ല.
സർക്കാറിനെതിരെ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ കഴിയുന്ന ജേക്കബ് തോമസിനെതിരായ വകുപ്പുതല നടപടിയുടെ ഭാഗമായാണ് സമിതിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നത്. ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും നിയമവാഴ്ച തകർെന്നന്നുമുള്ള പ്രസംഗത്തിെൻറ പേരിലാണ് സസ്പെൻഷൻ. ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരടങ്ങിയ സമിതിയെ ഇക്കാര്യങ്ങൾ പരിേശാധിക്കാൻ സർക്കാർ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതിയാണ് നോട്ടീസ് നൽകിയത്. ഹാജരാകാത്ത സാഹചര്യത്തിൽ സമിതി എന്തു നിലപാടെടുക്കുമെന്നതും നിർണായകമാണ്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതി പരാതിയിൽ രഹസ്യാേന്വഷണത്തിന് വിധേയനായ വ്യക്തി സമിതിയിലുള്ളതിനാൽ അദ്ദേഹം സമിതിക്കു മുന്നിൽ ഹാജരാകാൻ സാധ്യത കുറവാണെന്ന് നേരത്തേ വിവരമുണ്ടായിരുന്നു.
ഒരു മാസത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തേ തെൻറ വിശദീകരണം ചീഫ് സെക്രട്ടറി തള്ളിയ സാഹചര്യത്തിൽ സമിതിയിൽനിന്നും അനുകൂല തീരുമാനം ജേക്കബ് തോമസ് പ്രതീക്ഷിക്കുന്നില്ല.
വിജിലൻസ് ഡയറക്ടറായിരിക്കെ തനിക്കെതിരെ പ്രമേയം പാസാക്കിയ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെട്ട സമിതിയിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. തനിക്കെതിരായ നിർദേശമാണ് വരുന്നതെങ്കിൽ അതിനെ ചോദ്യം ചെയ്ത് ജേക്കബ് തോമസ് കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.