തിരുവനന്തപുരം: അഴിമതിക്കാർക്കെതിരെയുള്ള നടപടി സ്വാഗതാര്‍ഹമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പാലാരിവട്ടം പാലംപണി ക്രമക്കേടിൽ നാലുപേരെ അറസ്റ്റ് ചെയ്ത വിജിലന്സ്നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ അഴിമതി കാണിക്കാനാവില്ല. അഴിമതിയില്‍ പങ്കുള്ള കരാറുകാര്‍, രൂപകല്‍പന ചെയ്യുന്നവര്‍, പരിശോധിക്കുന്നവര്‍ എന്നിവര്‍ക്കെതിരെയും നടപടിവേണം. ഉത്തരവാദിത്തപ്പെട്ടവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്ന സംവിധാനമുണ്ടെങ്കിൽ മാത്രമേ അഴിമതി അവസാനിക്കൂെവന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.