െകാച്ചി: ഇന്ത്യക്ക് പുറത്ത് നിയമനം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നതായി മുൻ വിജിലൻസ് ഡയറക്ടർ േജക്കബ് തോമസ് ഹൈകോടതിയിൽ. ജീവനും ഒൗേദ്യാഗിക ജീവിതത്തിനും കടുത്ത ഭീഷണി നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മറ്റേതെങ്കിലും രാജ്യത്ത് നിയമനം നൽകണമെന്നാവശ്യപ്പെട്ട് 2017 ഫെബ്രുവരി 27ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ന്രിപേന്ദ്ര മിശ്രക്കാണ് ജേക്കബ് തോമസ് കത്തയച്ചത്്. വിജിലൻസ് ഡയറക്ടറായിരിേക്ക പ്രധാനമന്ത്രിക്കയച്ച കത്തിെൻറ പകർപ്പ് അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവർ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിക്കൊപ്പം ഹൈകോടതിയുടെ പരിഗണനക്കായി സമർപ്പിക്കുകയായിരുന്നു.
വിജിലൻസിെൻറ പദവികളിലിരിക്കുേമ്പാൾ സർക്കാർ നയത്തിെൻറയും സുപ്രീംകോടതി ഉത്തരവുകളുെടയും അടിസ്ഥാനത്തിൽ പ്രീണനവും ഭയവും കൂടാതെ അഴിമതിവിരുദ്ധ നിലപാട് സ്വീകരിച്ചയാളാണ് താനെന്നാണ് പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായിരുന്ന െക.എം. മാണി, കെ. ബാബു, ഇ.പി. ജയരാജൻ, െഎ.എ.എസ്, െഎ.പി.എസ് ഉദ്യോഗസ്ഥരായ വി.ജെ. കുര്യൻ, ടോം ജോസ്, കെ.എം എബ്രഹാം, ടി.ഒ. സൂരജ്, ടോമിൻ തച്ചങ്കരി എന്നവരുടെ പേരുകൾ പരാമർശിച്ചുള്ള കേസ് വിവരങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാധീന ശക്തിയും അധികാരവുമുള്ള അഴിമതിക്കാർ ചേർന്ന് തെൻറ ജീവനും ഒൗേദ്യാഗിക ജീവിതവും അപകടത്തിലാക്കുകയാണ്. നിരന്തരവും സംഘടിതവുമായ ഭീഷണി നിലനിൽക്കുന്നു. ഇൗ സാഹചര്യത്തിൽ ഉചിതമായ തസ്തികയിൽ മറ്റേതെങ്കിലും രാജ്യത്ത് നിയമനം നൽകണമെന്നാണ് കത്തിലെ ആവശ്യം.
ബിഹാറില്‍ സുവര്‍ണ ചതുഷ്കോണ ഹൈവേ പദ്ധതിയിലെ അഴിമതി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് 2003ല്‍ കൊല്ലപ്പെട്ട ദേശീയ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥന് സത്യേന്ദ്ര ദുബെ മരണത്തിന് മുമ്പ് പ്രധാനമന്ത്രിയോട് ഇത്തരമൊരു അഭ്യർഥന നടത്തിയിരുന്നതായി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇടപെടലിലൂടെ വിസിൽ ബ്ലോവർ നിയമം കൊണ്ടുവന്നത്. കൃഷിയിൽ ഡോക്ടറേറ്റുള്ള താൻ മാനവവിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഡോക്ടറൽ ഫെലോ പ്രോഗ്രാം ചെയ്യുന്നതായും സ്ട്രാറ്റജിക് മാനേജ്മെൻറ്, പരിസ്ഥിതി മാനേജ്മെൻറ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുള്ളതായും വിദേശ നിയമനത്തിനുള്ള യോഗ്യതയായി പരിഗണിക്കാവുന്ന വിധം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഴിമതി വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിനെ തുടർന്നുള്ള ഭീഷണികളും താൻ നേരിടുന്നു. അവഹേളിക്കാനും അപമാനിക്കാനുമുള്ള ശ്രമങ്ങൾ പല കോണുകളിൽനിന്നും ഉണ്ടാകുന്നുണ്ടെങ്കിലും െചറുത്തുനിൽക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. ഇൗ കത്തിെൻറ നിലവിലെ അവസ്ഥയും സ്വീകരിച്ച നടപടികളും അറിയിക്കാൻ ഹൈകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെയാണ് ജേക്കബ് തോമസിെൻറ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് പാറ്റൂർ കേസ് റദ്ദാക്കിയ ഹൈകോടതി ബെഞ്ചിെൻറ വിധി കഴിഞ്ഞ ദിവസമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.