തിരുവനന്തപുരം: സർക്കാർ നിർദേശത്തെ തുടർന്ന് അവധിയിൽ പ്രവേശിച്ച ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. ഒരുമാസത്തേക്ക് കൂടിയാണ് അവധി നീട്ടിയിരിക്കുന്നത്. അവധി അപേക്ഷ കഴിഞ്ഞ ദിവസം സർക്കാറിന് കൈമാറി. ഇതോടെ ജേക്കബ് തോമസിെൻറ അവധി മൂന്നു മാസമാകും .
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു രണ്ടുമാസം മുന്‍പാണു ജേക്കബ് തോമസ് അവധിയെടുത്തത്. നേരത്തേ, സർക്കാർ നിർദേശമനുസരിച്ചാണ് അദ്ദേഹം നിർബന്ധിത അവധിയിൽ പ്രവേശിച്ചത്. വ്യക്തിപരമായ കാരണത്താൽ അവധിയെടുക്കുന്നുെവന്നായിരുന്നു കത്തിൽ സൂചിപ്പിച്ചിരുന്നത്.
വിജിലൻസ് ഡയറക്ടറായി ലോക്നാഥ് ബെഹ്റയെ നിയമിച്ച സാഹചര്യത്തിൽ ജേക്കബ് തോമസിനെ ഏതു പദവി നൽകുമെന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിെൻറ ഭാഗമായാണ് അവധിനീട്ടിയെടുക്കാൻ സർക്കാർ നിർദേശിച്ചതെന്നാണ് വിവരം.
വിജിലൻസിനെതിരെ ഹൈക്കോടതിയുടെ തുടർച്ചയായ വിമർശനവും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും കണക്കിലെടുത്താണു ജേക്കബ് തോമസിനെ ആദ്യം നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.