തിരുവനന്തപുരം: ജയിൽവകുപ്പിൽ ചരിത്രത്തിലാദ്യമായി 498 പേർക്ക് ഒരുമിച്ച് നിയമനം. 454 പുരുഷന്മാരും 40 വനിതകളും സ്പെഷൽ റിക്രൂട്ട്മെൻറ് വഴി നാലുപേരുമാണ് നിയമിതരാകുന്നത്. സ്പെഷൽ റൂൾ പരിഷ്‍കരണത്തെതുടർന്ന് സംസ്ഥാനതലത്തിൽ നിയമനം നടത്തുന്ന ആദ്യ ബാച്ചാണിതെന്ന പ്രത്യേകതയുമുണ്ട്. അടിസ്ഥാനവിഭാഗം ജീവനക്കാരായി ഇത്രയും േപരെ ഒറ്റത്തവണയായി ജയിൽവകുപ്പ് നിയമിക്കുന്നതും ആദ്യമായാണ്. അസി. പ്രിസൻ ഒാഫിസർമാരുെട 38 ശതമാനം ഒഴിവുകളാണ് നികത്തപ്പെടുന്നത്.
ജയിൽവകുപ്പിൽ ആകെ 2243 തസ്തികകളിൽ 1190 എണ്ണം അസി. പ്രിസൻ ഒാഫിസർമാരുടേതാണ്. അതിൽ 182 എണ്ണം ഇൗ സർക്കാർ അധികാരത്തിൽ വന്നശേഷം സൃഷ്ടിച്ചവയാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒമ്പതു മാസത്തെ പരിശീലനം വേണമെങ്കിലും കോവിഡിെൻറ പശ്ചാത്തലത്തിൽ പരിശീലനം തൽക്കാലം മാറ്റിെവക്കുകയും എല്ലാവരെയും നേരിട്ട് ജയിലുകളിലേക്ക് നിയമിക്കുകയുമാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.