കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കൊടി സുനി കള്ളക്കടത്ത് സ്വർണം കൈക്കലാക്കാൻ ജയിലിൽ കവര്‍ച്ച ആസൂത്രണം ചെയ്തുവെന്ന സംഭവം സി.ഐ അന്വേഷിക്കും. നല്ലളം എസ്.ഐ എസ്.ബി. കൈലാസ് നാഥ് അന്വേഷിച്ച കേസ് സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിെൻറ നിർദേശപ്രകാരമാണ് ചെറുവണ്ണൂര്‍ സി.ഐ പി. രാജേഷ് അന്വേഷിക്കുന്നത്.
കേസിലെ പ്രതി ഒളവണ്ണ സ്വദേശിയായ കാക്ക രഞ്ജിനെയും രഞ്ജിത്തിൽ നിന്ന് സ്വർണം വാങ്ങിയ കൊല്ലം ജോനകപുരം സ്വദേശി കനകവിള പുത്തൻ വീട്ടിൽ രാജേഷ് ഖന്നയെയും ചോദ്യം ചെയ്തപ്പോഴാണ് കൊടി സുനിക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് വ്യക്തമായത്. സുനിയെ വിയ്യൂർ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അേന്വഷണ സംഘത്തിന് കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. നവംബർ 30നകം സുനിയെ ചോദ്യം ചെയ്യാനാണ് കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (അഞ്ച്) കോടതി അനുമതി നല്‍കിയത്. കൊടി സുനിയും കാക്ക രഞ്ജിത്തും തമ്മില്‍ നിരവധി തവണ ഫോണ്‍വഴി ബന്ധപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ -16 വരെയുള്ള മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് ഇൗ കണ്ടെത്തൽ.
ജൂലൈ 16ന് രാവിലെ കരിപ്പൂരിൽനിന്ന് കാറിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മയിലിെന മോഡേൺ ബസാറിൽ തടഞ്ഞാണ് സ്വർണമടങ്ങിയ ബാഗ് കവർന്നത്. സംഭവത്തിൽ പന്തീരാങ്കാവ് സ്വദേശി ദിൽഷാദ്, കൊടൽ നടക്കാവ് സ്വദേശി അതുൽ, ചക്കുംകടവ് സ്വദേശി റാസിക് എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് പങ്ക് വ്യക്തമായതിനെ തുടർന്ന് കാക്ക രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാജേഷ് ഖന്നക്ക് 80 ലക്ഷത്തോളം രൂപക്ക് സ്വർണം വിറ്റെന്നായിരുന്നു രഞ്ജിത്തിെൻറ മൊഴി.
രാജേഷ് ഖന്ന പിന്നീട് അറസ്റ്റിലായെങ്കിലും തൊണ്ടിമുതൽ പൊലീസിന് കണ്ടെത്താനായിരുന്നില്ല. കരിപ്പൂരിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ തെൻറ കാറിലുണ്ടായിരുന്ന അഞ്ചുലക്ഷം രൂപയടങ്ങിയ ബാഗ് അജ്ഞാത സംഘം കവർന്നു എന്നായിരുന്നു കേസിലെ പരാതിക്കാരെൻറ മൊഴി. എന്നാൽ, പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് അനധികൃത സ്വർണമാണ് ബാഗിലുണ്ടായിരുന്നതെന്ന് പൊലീസിന് വ്യക്തമായത്. ഓപറേഷന് കുബേരയുമായി ബന്ധപ്പെട്ട് നേരത്തെ രാജേഷ് ഖന്ന ജയിൽ ശിക്ഷയനുഭവിച്ചിരുന്നു. ഈ സമയത്താണു സുനിയുമായി പരിചയപ്പെട്ടതെന്നാണ് സൂചന. രഞ്ജിത്ത് അറസ്റ്റിലായതിനു പിന്നാലെ രാജേഷ് ഖന്ന വിയ്യൂര്‍ ജയിലിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.