തൃശൂർ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. കന്യാസ്ത്രീകളുടെ ആവശ്യം ന്യായമാണ്. സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് കോണ്‍ഗ്രസിെൻറ ധാർമികപിന്തുണയുണ്ട്. സഭയ്‌ക്കെതിരെയല്ല കോണ്‍ഗ്രസ്. ബിഷപ് ചെയ്ത തെറ്റിനെതിരാണ് കോണ്‍ഗ്രസെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി.
ഏത് ഉന്നതനാണെങ്കിലും നടപടിയുണ്ടാകണം. എന്തുകൊണ്ടാണ് പൊലീസ് നടപടി സ്വീകരിക്കാത്തതെന്ന് അറിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ സമരപ്പന്തലില്‍ പോകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ഹസൻ പറഞ്ഞു.
ഇന്ധനവില വർധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അഖിലേന്ത്യനേതൃത്വം ആഹ്വാനംചെയ്ത ബന്ദ് ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യമാണെന്നും ഹസന്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.