ബിഷപ്​​: കോടതിക്ക്​ ബോധ്യ​െപ്പട്ടിട്ടുണ്ടാകാം; ജനത്തിന്​ ഇല്ല -ഹസൻ

കൊല്ലം: ബിഷപ്പുമായി ബന്ധ​പ്പെട്ട പീഡന പരാതിയിലെ അന്വേഷണ പുരോഗതി കോടതിക്ക്​ ബോധ്യ​െപ്പട്ടിട്ടുണ്ടാകാമെങ്കിലും ജനത്തിന്​ ബോധ്യപ്പെട്ടിട്ടില്ലെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ. പൊലീസ്​ അന്വേഷണത്തി​​െൻറ പുരോഗതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കുന്ന കാര്യത്തിൽ സർക്കാറിന്​ ഭീഷണിയുടെ സ്വരമാണ്​. അതംഗീകരിക്കാനാവില്ല. ഇതുസംബന്ധിച്ച ഉത്തരവ്​ പുറത്തിറക്കിയ ഇടത്​ അനുകൂലിയായ ഒരുദ്യോഗസ്​ഥൻ പോലും വിസമ്മതപത്രമാണ്​ നൽകിയത്​. നിർബന്ധിത പിരിവ്​ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    
News Summary - Jalandhar Bishop MM Hassan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.