പ്രോട്ടോകോൾ ലംഘനം തൂക്കിക്കൊല്ലാനുള്ള കുറ്റമല്ലെന്ന് ജലീൽ

തിരുവനന്തപുരം: മന്ത്രിയായിരിക്കെ സർക്കാർ അറിയാതെ യു.എ.ഇ കോൺസൽ ജനറലിന് കത്തയച്ചതിൽ പ്രോട്ടോകോൾ ലംഘനം നടന്നെങ്കിൽ തന്നെ തൂക്കിലേറ്റിക്കോട്ടെയെന്ന് കെ.ടി. ജലീൽ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ മന്ത്രിയായിരിക്കെ കെ.ടി. ജലീൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'മാധ്യമം' പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ ഭരണാധികാരിക്ക് കെ.ടി. ജലീൽ കത്തയച്ചെന്നാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്.

മന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ പ്രോട്ടോകോൾ ആണ്. എങ്കിൽ, യു.എ.ഇ നാഷനൽ ഡേയിൽ പ്രതിപക്ഷനേതാവ് പങ്കെടുത്തതിൽ പ്രോട്ടോകോൾ ലംഘനം ആരോപിക്കണ്ടേ. അന്നത്തെ പ്രതിപക്ഷ നേതാവ് പ്രോട്ടോകോൾ ലംഘിച്ചെങ്കിൽ താനും ലംഘിച്ചു. അങ്ങനെ പ്രോട്ടോകോൾ ലംഘിച്ചെന്നുതന്നെ കരുതുക. ഇതിൽ തൂക്കിക്കൊല്ലാനുള്ള ഒരു കുറ്റവുമില്ല. കോൺസൽ ജനറലിന് കത്തയച്ചത് എങ്ങനെയാണ് രാജ്യദ്രോഹമാകുക. വിദേശത്തെ ഭരണാധികാരിയോടോ വിദേശകാര്യനയത്തിലോ ഇടപെടുകയോ, അത് ശരിയല്ലെന്ന് പറയുകയോ ചെയ്താലേ പ്രോട്ടോകോൾ ലംഘനമാകൂ. പത്രത്തിനെതിരെ നടപടിയെടുക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. പ്രോട്ടോകോൾ ഹാൻഡ് ബുക്കിന്‍റെ ഭാഗം മാധ്യമപ്രവർത്തകർ വായിച്ച് കേൾപ്പിച്ചപ്പോൾ യു.ഡി.എഫ് എം.പിയും കത്തയച്ചിട്ടുണ്ടെന്നും യു.ഡി.എഫ്-ബി.ജെ.പി നേതാക്കളും അവരുടെ ചടങ്ങിന് പോയെന്നുമായിരുന്നു ജലീലിന്‍റെ മറുപടി.

യു.എ.ഇ ഭരണാധികാരിക്ക് കത്തയക്കാൻ തനിക്ക് കഴിയില്ല. അതല്ല, ഇക്കാര്യത്തിൽ പ്രോട്ടോകോൾ ലംഘനമുണ്ടെങ്കിൽ കോൺസൽ ജനറലിന്‍റെ പി.എ ഇക്കാര്യം ചൂണ്ടിക്കാട്ടണ്ടേ. അവരത് ചെയ്തില്ല. 'ഡിയർ ബ്രദർ' എന്ന് അഭിസംബോധന ചെയ്താണ് കത്തയച്ചത്. അബ്ദുൽ ജലീൽ എന്ന തന്‍റെ ഔദ്യോഗിക നാമത്തിലാണ് കത്തയച്ചത്. പല എം.പിമാരും എം.എൽ.എമാരും കോൺസൽ ജനറലിന് കത്ത് കൊടുത്തിട്ടുണ്ട്. അതിന്‍റെ തെളിവ് തന്‍റെ പക്കലുണ്ടെന്നും ജലീൽ പറഞ്ഞു.

താൻ ജമാഅത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിർക്കുന്നു. അതുപോലെ തന്നെയാണ് മാധ്യമത്തെയും. തനിക്ക് മാധ്യമത്തിൽനിന്നും മീഡിയ വണ്ണിൽനിന്നും നീതി ലഭിച്ചിട്ടില്ല. അതുകൊണ്ട് വ്യക്തിപരമായി മീഡിയവൺ നിരോധനത്തെക്കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ല. താൻ സി.പി.എം അംഗമല്ല. ഗാന്ധി ചെയ്തപോലെ ഒരു കവിളിലടിച്ചാൽ മറ്റേ കവിൾ കാണിക്കാൻ ഞാനില്ല. രാജ്യവിരുദ്ധ പ്രവർത്തനത്തിന് നിങ്ങൾ തനിക്കെതിരെ പരാതി നൽകിക്കോളൂവെന്നും കെ.ടി. ജലീൽ പറഞ്ഞു.

സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ല

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന​യു​ടെ ആ​രോ​പ​ണ​ങ്ങ​ളി​ൽ പു​തു​മ​യി​ല്ലെ​ന്ന്​ കെ.​ടി. ജ​ലീ​ൽ. ആ​ദ്യം മു​ത​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ​ത​ന്നെ​യാ​ണ്​ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം എ​ൻ.​ഐ.​ഐ ഉ​ൾ​പ്പെ​​ടെ അ​​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യ​താ​ണ്. സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം അ​പ്ര​സ​ക്ത​മാ​യി.

യു.​എ.​ഇ കോ​ൺ​സ​ൽ ജ​ന​റ​ലു​മാ​യി ബി​സി​ന​സി​നും ശ്ര​മി​ച്ചി​ട്ടി​ല്ല. ഗ​ൾ​ഫി​ലോ നാ​ട്ടി​ലോ ബി​സി​ന​സോ പ​ങ്കാ​ളി​ത്ത​മോ ഇ​ല്ല. ജീ​വി​ത​ത്തി​ൽ ചെ​റി​യ കാ​ല​ത്തൊ​ഴി​കെ ബി​സി​ന​സ് ഇ​ട​പാ​ട് ന​ട​ത്തി​യി​ട്ടി​ല്ല. യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി ആ​യി​രി​ക്കെ ട്രാ​വ​ൽ ഏ​ജ​ന്‍സി ന​ട​ത്തി​യി​രു​ന്നു. നി​കു​തി അ​ട​യ്ക്കാ​ത്ത ഒ​രു രൂ​പ​പോ​ലും കൈ​വ​ശ​മി​ല്ല. ബാ​ങ്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച ഇ.​ഡി​ക്ക്​ പ​ണ്ടേ ബോ​ധ്യ​പ്പെ​ട്ട​താ​ണ്. അ​വി​ഹി​ത സ​മ്പാ​ദ്യ​മോ ബി​സി​ന​സ് വി​ഹി​ത​മോ ഉ​ണ്ടെ​ങ്കി​ൽ താ​ൻ ഇ​ങ്ങ​നെ​യാ​കി​ല്ല ജീ​വി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Jaleel says protocol violation is not a hanging offence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.